ഇനി മുതല്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ഗൂഗിളില്‍

ഇനി മുതല്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി  ഗൂഗിളില്‍
CR-Electronics-Inlinehero-google-location-privacy-0519

പുതിയ  ഫീച്ചറുമായി ഗൂഗിൾ വീണ്ടും എത്തിയിരിക്കുകയാണ്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ്  പുതിയ ഫീച്ചർ എത്തുന്നത്.പ്രൈവസി സെറ്റിങ് ഓണ്‍ ചെയ്ത ശേഷവും ഗൂഗിളിലെ പല സേവനങ്ങളും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു വെയ്ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട്  ലൊക്കേഷന്‍ ഹിസ്റ്ററി ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനുള്ള അവസരമൊരുക്കി കൊണ്ടാണ് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ എത്തുന്നത്.

ലൊക്കേഷന്‍ ഹിസ്റ്ററിയും വെബ് ആപ്പിന്റെ ആക്റ്റിവിറ്റി ഡേറ്റയും എത്രനാള്‍ സെവ് ചെയ്തു വയ്ക്കണമെന്ന് ഇനി ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാമെന്നും നിശ്ചയിച്ചിരിക്കുന്ന കാലാവധി പൂര്‍ത്തിയായ ശേഷം ഈ വിവരങ്ങള്‍ ഓട്ടോമാറ്റിക് ആയി തന്നെ ഡിലീറ്റ് ചെയ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കി.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ