മെറ്റീരിയല്‍ ഡിസൈനിന്റെ ഭംഗി പരമാവധി പ്രയോജനപ്പെടുത്തി ഗൂഗിള്‍ പുതിയ ഒരു standalone മെസ്സഞ്ചര്‍ ആപ്പ് അവതരിപ്പിച്ചിരിക്കുന്നു. ആണ്ട്രോയിഡ് 4.1 മുതലുള്ള ഫോണുകളില്‍ ഈ ആപ്പ് ലഭ്യമാണ്, മാത്രമല്ല പുതിയ ലോലിപോപ്പ് പതിപ്പില്‍ ഇത് മുന്‍കൂറായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. പുതിയ ആപ്പ് ഉപയോഗിച്ചു SMS, MMS എന്നിവ അയക്കുന്നതിനു പുറമേ ഓഡിയോ മെസ്സജുകള്‍ കൂടി അയക്കാന്‍ സാധിക്കും.
പഴയ ആപ്പിലെ ഒട്ടു മിക്ക കുറവുകളും നികത്താന്‍ പുതിയതിന് കഴിഞ്ഞിട്ടുണ്ട്. ആളുകളെ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം, വേഗതയില്‍ ഫോട്ടോകള്‍ അയക്കുക, ഇമോജികള്‍ ഉപയോഗിക്കാനുള്ള കഴിവ് എന്നിവയും എടുത്തു പറയേണ്ടതാണ്.
ഡൌണ്‍ലോഡ് ഗൂഗിള്‍ മെസ്സഞ്ചര്‍ ആപ്പ്