ഗൂഗിളിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണുകള്‍ ഒക്ടോബര്‍ 25 മുതല്‍ ഇന്ത്യന്‍ വിപണിയില്‍.ഗൂഗിള്‍ പിക്‌സല്‍, പിക്‌സല്‍ എക്‌സ്എല്‍ മോഡലുകള്‍ ആണ് ഇന്ത്യയില്‍ എത്തുന്നത് .
ട്വിറ്റിലൂടെ ഗൂഗിള്‍ ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ നാലിനായിരുന്നു മെയ്ഡ് ബൈ ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഔദ്യോഗിക ലോഞ്ചിങ്ങ്.സ്മാര്‍ട്ട്‌ഫോണുകള്‍ക്കായുള്ള മുന്‍കൂര്‍ ബുക്കിങ് ഒക്ടോബര്‍ 13 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ആരംഭിച്ചിരുന്നു.ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഗൂഗിള്‍ പിക്‌സല്‍ 32 ജിബി പതിപ്പിന് 57,000 രൂപയാണ് വില. 128 ജിബി വാരിയന്റിന് 66,000 രൂപയും. 32 ജിബി ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്ലിന്റെ വില 67,000. 76,000 രൂപ വരും 128 ജിബി പതിപ്പിന്. വെരി സില്‍വര്‍, കൈ്വറ്റ് ബ്ലാക്ക് നിറങ്ങളിലാണ് ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍.
12.3 എംപി റിയര്‍ ക്യാമറയാണ് രണ്ട് ഫോണിലുമുള്ളത്. f/2.0 അപര്‍ച്ചര്‍, ഫേസ് ഡിറ്റക്ഷന്‍, ലേസര്‍ ഓട്ടോഫോക്കസ്, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ് എന്നിവയാണ് രണ്ട് ഫോണുകളിലുമുള്ളത്. f/2.4 അപര്‍ച്ചറോടെ 8എംപി സെന്‍സര്‍ ആണ് സെക്കന്‍ഡറി ക്യാമറയിലുള്ളത്.പുതിയ ഗൂഗിള്‍ അസിസ്റ്റന്റ് ആണ് പുതിയ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഹൈലൈറ്റ്. ഹോം ബട്ടണില്‍ ദീര്‍ഘനേരം പ്രസ്സ് ചെയ്താല്‍ ഗൂഗിള്‍ അസിസ്റ്റന്റ് ആക്‌സസ് ചെയ്യാം. തേഡ് പാര്‍ട്ടി ആപ്പുകളുമായി അസിസ്റ്റന്റിനെ ഇന്റഗ്രേറ്റ് ചെയ്യാനും ഗൂഗിള്‍ അനുവദിക്കുന്നുണ്ട്.