സിസ തോമസിനെതിരെ നടപടി; സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി

സിസ തോമസിനെതിരെ നടപടി; സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി
ciza-thomas.1.1884568

തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) വിസി ഡോ. സിസ തോമസിനെതിരെ സർക്കാർ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്‍റ് ഡയറക്ടർ തസ്തികയിൽ നിന്ന് സിസ തോമസിനെ മാറ്റി. സിസ തോമസിന് പുതിയ നിയമനം നൽകിയിട്ടില്ല. പിന്നീട് പുതിയ തസ്തിക അനുവദിക്കുമെന്നാണ് അറിയിപ്പ്.

സിസ തോമസിന് പകരം നിയമിച്ചത് കെടിയു വിസി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ.എം.എസ്.രാജശ്രീയെയാണ്.  സാങ്കേതിക വകുപ്പിൽ സീനിയർ ജോയിന്‍റ് ഡയറക്ടറായിരിക്കെയാണ് സിസ തോമസിനെ ഗവർണർ കെടിയു വിസിയാക്കിയത്. നിലവിൽ വിസി സ്ഥാനത്ത് തുടരുന്നതിന് സിസ തോമസിന് തടസ്സമില്ലെങ്കിലും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സിസ തോമസിന്റെ പുതിയ നിയമനം തിരുവനന്തപുരം ജില്ലയ്ക്ക് പുറത്താണെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ ഉയരാൻ സാധ്യതയുണ്ട്. സർക്കാരിന്‍റെ പുതിയ നീക്കം, ഗവർണറുമായുള്ള പോരിൽ സർക്കാർ ഒരിഞ്ചും പുറകോട്ടില്ലെന്ന സൂചനയാണ് നൽകുന്നത്.

Read more

‘ടെലിഗ്രാം ഇനി പ്ലേ സ്റ്റോറിൽ ലഭ്യമല്ല’; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

‘ടെലിഗ്രാം ഇനി പ്ലേ സ്റ്റോറിൽ ലഭ്യമല്ല’; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

ടെലിഗ്രാം ഇനി ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ടെലിഗ്രാം നീക്കം ചെയ്തു. പുതിയതായി ഡൗൺലോഡ് ചെയ്