മരട് ഫ്ലാറ്റുടമകളുടെ കാര്യത്തില്‍ ആശങ്ക; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മരട് ഫ്ലാറ്റുടമകളുടെ കാര്യത്തില്‍ ആശങ്ക;  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Arif_Mohammad_Khan_EPS

കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകളുടെ അവസ്ഥയിൽ ആശങ്കയുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രശ്ന പരിഹാരത്തിനായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ഇടപെടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും എങ്ങനെ ഇടപെടുമെന്ന കാര്യം പിന്നീടു പറയാമെന്നും ഗവർണർ വ്യക്തമാക്കി.കോടതി പരിഗണിച്ച് കൊണ്ടിരിക്കുന്ന വിഷയമായതിനാല്‍ എങ്ങനെയായിരിക്കും സര്‍ക്കാരിന്റേയോ തന്റെയോ ഇടപെടലെന്ന്  ഇപ്പോള്‍ കൂടുതല്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണനെ കോഴിക്കോട് പന്നിയങ്കരയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുന്നതിന്റെ പശ്ചാതലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.

അതേസമയം മരട് ഫ്ളാറ്റുടമകള്‍ക്ക് പിന്തുണയുമായി സിപിഎം, കോണ്‍ഗ്രസ് അടക്ക മുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് എത്തി. മരട് ഫ്ലാറ്റ് വിഷയത്തില്‍ സർക്കാർ അടിയന്തരമായി ഇടപ്പെട്ട് ഉടമകളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊളിക്കാൻ തയ്യാറാണെന്ന് കാണിച്ച് സർക്കാർ സുപ്രീംകോടതിയിൽ അഫിഡവിറ്റ് നൽകാൻ പാടില്ലായിരുന്നു, ഉടമകളോടൊപ്പമാണ് സർക്കാർ നിലകൊള്ളേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Read more

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്