ഗൂഗിളിന്റെ വാർത്താ ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഈടാക്കാൽ: നിർദേശം തള്ളി കേന്ദ്രം

Share

ന്യൂഡൽഹി: ഗൂഗിൾ, ഫെയ്‌സ്ബുക്ക്, യുട്യൂബ് എന്നിവ ഉപയോഗിക്കുന്ന വാർത്താ ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഈടാക്കാൻ നിയമം കൊണ്ടുവരണമെന്ന നിർദേശം കേന്ദ്രം തള്ളി. തത്കാലം അത്തരമൊരു നിയമനിർമാണം ആലോചനയിലില്ലെന്ന് വാർത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കർ ലോക്‌സഭയെ അറിയിച്ചു.

വാർത്താ ഉള്ളടക്കങ്ങൾക്ക് ഗൂഗിളും മറ്റും പ്രതിഫലം നൽകണമെന്നും പരസ്യവരുമാനം അർഹമായ രീതിയിൽ പങ്കുവെക്കണമെന്നും പല കോണുകളിൽനിന്നും ആവശ്യമുയർന്നിരുന്നു. പത്രങ്ങളുടെ കൂട്ടായ്മയായ ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയും വാർത്താചാനലുകളുടെ ഐക്യവേദിയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനും ഈ ആവശ്യമുന്നയിച്ച് ഗൂഗിളിന് കത്തെഴുതിയിരുന്നു.

അടുത്തിടെ ഓസ്‌ട്രേലിയ ഗൂഗിളിൽനിന്നും മറ്റും പ്രതിഫലം ഈടാക്കാൻ നിയമം പാസാക്കിയിരുന്നു. അതിനു സമാനമായ നിയമം കൊണ്ടുവരണമെന്ന ആവശ്യമാണ് ഇന്ത്യയിലും ഉയർന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ