ജിഎസ്ടി ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും

0

ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ജിഎസ്ടി ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും. രാജ്യവ്യാപകമായി ഏകീകൃത നികുതി ഘടന സാധ്യമാക്കുന്ന സമ്പ്രദായമാണ് ജിഎസ്ടി. ഇന്ന് അര്‍ദ്ധരാത്രി പാര്‍ലമെന്റില്‍ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് രാജ്യം ജിഎസ്ടി നികുതി ഘടനയിലേക്ക് മാറിയ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിക്കുക.

പാര്‍ലമെന്റില്‍ രാത്രി പതിനൊന്നു മണിക്കു തുടങ്ങി ഒരു മണിക്കൂര്‍ നീളുന്ന പ്രത്യേക സമ്മേളനത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണം യാഥാര്‍ഥ്യമാകും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 5, 12, 18, 28 എന്നിങ്ങനെയാണ് നികുതി ഘടന. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവും വലിയ പരിഷ്‌കാരമാണ് ജിഎസ്ടിയിലൂടെ നടപ്പാകുന്നത്. ഒറ്റ രാജ്യം ഒറ്റനികുതി എന്ന സങ്കല്‍പം യാഥാര്‍ഥ്യമാകുന്നതോടെ വരുമാനത്തിലും നിക്ഷേപത്തിലും വലിയ നേട്ടമാണ് രാജ്യം ലക്ഷ്യമിടുന്നത്.

മദ്യം, പെട്രോളിയം ഉത്പന്നങ്ങളായ ക്രൂഡ് ഓയില്‍, പെട്രോള്‍, ഹൈസ്പീഡ് ഡീസല്‍, പ്രകൃതി വാദകം, വൈദ്യുതി തുടങ്ങിയവ ജിഎസ്ടി നികുതി പരിധിയില്‍ തുടരില്ല. അതിനാല്‍ രാജ്യം ചരക്കു സേവന നികുതി സമ്പ്രദായത്തിലേക്ക് മാറിയാലും ഈ ഉത്പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടാകില്ല.