യുകെയിൽ ആരോഗ്യ മേഖലയിൽ ജോലി തേടുന്നവർക്ക് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ

യുകെയിൽ ആരോഗ്യ മേഖലയിൽ ജോലി തേടുന്നവർക്ക് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ

സോമർസെറ്റ്: യുകെയിലെ ആരോഗ്യ മേഖലയില്‍ ജോലി തേടുന്നവർക്ക് വെബ്സൈറ്റ് വഴി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നൽകി സർക്കാർ . ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കാണ് ബ്രിട്ടനിലെ സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 3 ന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. യുകെയിൽ എത്തിയ ശേഷം ജോലിക്കായി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഉൾപ്പടെയുള്ള വിദേശികളെ തട്ടിപ്പു സംഘങ്ങൾ ഇരയാക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. വർക്ക്‌ വീസ നൽകാൻ 8000 പൗണ്ട് മുതൽ 15,000 പൗണ്ട് വരെ (എട്ടു മുതൽ പതിനഞ്ച് ലക്ഷം ഇന്ത്യൻ രൂപ) ഏജൻസി ഫീസ് വാങ്ങുന്നവർ റിക്രൂട്ടർമാരായി പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം.

റിക്രൂട്ട്മെന്റ് ഏജൻസികൾ ആരോഗ്യ മേഖലയിലെ രാജ്യാന്തര റിക്രൂട്ട്മെന്റിനായുള്ള കോഡ് ഓഫ് പ്രാക്ടീസ് കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. യുകെയിലെ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ വരുന്ന വിദേശത്ത് പരിശീലനം ലഭിച്ചവർ രാജ്യാന്തര റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, അഴിമതികള്‍ എങ്ങനെ ഒഴിവാക്കാം എന്നിവയെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണമെന്നും സർക്കാർ കൂട്ടിചേർക്കുന്നു. പലരും വൻതുക ഏജൻസി ഫീസായി നൽകിയ ശേഷമാണ് തങ്ങൾക്ക് ലഭിച്ച ജോലിക്ക് ആർക്കും ഫീസ് നൽകേണ്ട അവശ്യമില്ലെന്ന് അറിയുന്നത്.

റിക്രൂട്ടര്‍മാരുടെ പട്ടികയില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉണ്ടോയെന്ന് പരിശോധിക്കുക, പട്ടികയിൽ ഉൾപ്പെട്ട ഏജന്‍സി കോഡ് ഓഫ് പ്രാക്ടീസ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സൈന്‍ അപ്പ് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പാക്കുക, യുകെയില്‍ ജോലി കണ്ടെത്താന്‍ ഏജന്‍സികള്‍ക്ക് പണം നല്‍കരുത്, വ്യത്യസ്ത തട്ടിപ്പുകളെയും ജോലി വാഗ്ദാനങ്ങളെയും കുറിച്ച് ബോധവാനായിരിക്കുക എന്നിവ ഉൾപ്പെടെയുള്ള മാർഗനിർദ്ദേശങ്ങളാണ് സർക്കാർ വെബ്സൈറ്റിലൂടെ നൽകുന്നത്. ജോലി ലഭിക്കാൻ പണം ഏജൻസി ഫീസായി നൽകുന്നത് നിയമ വിരുദ്ധമാണെന്നും സർക്കാർ വെബ്സൈറ്റിൽ പറയുന്നുണ്ട്.

നിർദ്ദേശങ്ങൾ ലിങ്കിൽ ലഭ്യമാണ് : https://www.gov.uk/government/publications/applying-for-health-and-social-care-jobs-in-the-uk-from-abroad/applying-for-health-and-social-care-jobs-in-the-uk-from-abroad

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ