കാളകേയനെ അനുകരിച്ച് ഗിന്നസ്സ് പക്രുവിന്റെ മകളുടെ മിമിക്രി; കോമഡി ഉത്സവം റിയാലിറ്റി ഷോയിൽ പക്രുവിന്റെ മകൾ എത്തിയ വീഡിയോ വൈറൽ

ലോകസിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും പൊക്കം കുറഞ്ഞ നായകനെന്ന ബഹുമതി നേടിയ ആളാണ്‌ ഗിന്നസ് പക്രു. സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു സിനിമയിൽ എത്തി തന്റെ സ്ഥാനം വെട്ടിപ്പിടിച്ച വ്യക്തിയാണ് ഗിന്നസ് പക്രു. എന്നാല്‍ ഇതാ പക്രുവിന്റെ മകള്‍ അച്ഛനോളം തന്നെ മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുന്നു.

കാളകേയനെ അനുകരിച്ച് ഗിന്നസ്സ് പക്രുവിന്റെ മകളുടെ മിമിക്രി; കോമഡി ഉത്സവം റിയാലിറ്റി ഷോയിൽ പക്രുവിന്റെ മകൾ എത്തിയ വീഡിയോ വൈറൽ
pakru

ലോകസിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും പൊക്കം കുറഞ്ഞ നായകനെന്ന ബഹുമതി നേടിയ ആളാണ്‌ ഗിന്നസ് പക്രു. സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു സിനിമയിൽ എത്തി തന്റെ സ്ഥാനം വെട്ടിപ്പിടിച്ച വ്യക്തിയാണ് ഗിന്നസ് പക്രു. എന്നാല്‍ ഇതാ പക്രുവിന്റെ മകള്‍ അച്ഛനോളം തന്നെ മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുന്നു.

ഫഌവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവത്തില്‍ പക്രുവിന്റെ മകള്‍ എത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. പരിപാടിയില്‍ വരിക മാത്രമല്ല, ബാഹുബലിയിലെ കാളകേയന്റെ ശബ്ദം അനുകരിക്കുകയും ചെയ്തു ദീപ്ത കീർത്തി എന്ന ഈ താരപുത്രി. ഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് പക്രു. ഷോിൽ അതഥിയായി എത്തിയ നീരജ് മാധവിനോട്, തന്റെ ഭാവി നായികയാണെന്ന് പറഞ്ഞാണ് അവതാരകൻ മിഥുൻ ദീപ്തയെ പരിചയപ്പെടുത്തി കൊടുത്തതും.

ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദീപ്ത മടിച്ചു. കാളകേയനെ അനുകരിക്കും എന്ന് പറഞ്ഞത് ടിനി ടോമാണ്. നല്ല ഗാംഭീര്യത്തോടെ ദീപ്ത കീര്‍ത്തി ബാഹുബലിയിലെ കാളകേയന്റെ ശബ്ദം അനുകരിച്ചു. നിംട.. ടുസ.. ടെൽമീ.. അൽത്ത പൂഷെ... എന്നു പറഞ്ഞ് മടിയൊന്നും കൂടാതെ ഗംഭീരമാക്കുകയും ചെയ്തു. എവിടെ പോയാലും ഒരു മടിയും കൂടാതെ മകൾ, 'ഞാൻ പക്രുവിന്റെ മകളാണ്' എന്ന് പറയുമെന്ന് പക്രു നേരത്തെ പറഞ്ഞിരുന്നു. കോമഡി ഉത്സവത്തിന്റെ വേദിയിൽ വന്നപ്പോഴും അച്ഛന്റെ പേര് ചോദിച്ചപ്പോൾ, ഗിന്നസ് പക്രു എന്ന് മറുപടി പറഞ്ഞു ദീപ്ത. ദീപ്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

[embed]https://www.facebook.com/flowersonair/videos/1619289891449994/[/embed]

Read more

പി.ടി ഉഷ എംപിയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

പി.ടി ഉഷ എംപിയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്:രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ (64) അന്തരിച്ചു

ഇഡി റെയ്ഡിനിടെ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചു; ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു

ഇഡി റെയ്ഡിനിടെ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചു; ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു

റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റോയ് സ്വയം വെടിയുതിർക്കാൻ ഉപയോഗിച്ച തോ

കോൺഫിഡന്റ്​ ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

കോൺഫിഡന്റ്​ ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

ഇ ഡി റെയ്ഡിനിടെ പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ്(57) ജീവനൊടുക്കി. ബെംഗളൂരുവിലെ ഓഫീസിൽവച്ച് സ്വയം വെടിയുതിർക്കുകയാ

ഇന്ത്യ-‍യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ട്രംപിനു തിരിച്ചടി

ഇന്ത്യ-‍യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ട്രംപിനു തിരിച്ചടി

വാഷിങ്ടൺ: ഇന്ത്യയും യൂറോപ്യൻ യൂണിയനുമായി കഴിഞ്ഞ ദിവസമുണ്ടാക്കിയ വ്യാപാര കരാർ അമെരിക്കയ്ക്ക് തിരിച്ചടിയെന്നു ലോകം വിലയിരു