സരയൂ തീരത്ത് പ്രകാശ വിസ്മയം; 30 ലക്ഷം ദീപങ്ങളാൽ ചരിത്രം കുറിച്ച് അയോധ്യ!

Share
സരയൂ തീരത്ത് പ്രകാശ വിസ്മയം; 30 ലക്ഷം ദീപങ്ങളാൽ ചരിത്രം കുറിച്ച് അയോധ്യ!

അയോധ്യ: അയോധ്യയിൽ നടന്ന ദീപോത്സവത്തിൽ 30 ലക്ഷത്തിലധികം മൺവിളക്കുകൾ തെളിയിച്ച് ഉത്തർപ്രദേശ് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. സരയൂ നദീതീരത്തെ രാം കി പൈഡി ഉൾപ്പെടെയുള്ള വിവിധ ഘട്ടുകളിൽ ഒരേസമയമാണ് ലക്ഷക്കണക്കിന് ദീപങ്ങൾ പ്രകാശപൂരിതമായത്. 22 ലക്ഷം വിളക്കുകൾ തെളിയിച്ച മുൻവർഷത്തെ റെക്കോർഡാണ് ഇത്തവണ മറികടന്നത്.

സർവകലാശാലാ വിദ്യാർത്ഥികളും സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും കൈകോർത്താണ് ഈ ദീപ വിസ്മയം തീർത്തത്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ഹെലികോപ്റ്ററിൽ നിന്നും ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ എന്നിവരുടെ വേഷമണിഞ്ഞവർ ഇറങ്ങുന്ന ചടങ്ങും വർണ്ണാഭമായ ശോഭയാത്രയും സംഘടിപ്പിച്ചിരുന്നു. ഇതിനുപുറമേ 2,100-ലധികം ഡ്രോണുകൾ അണിനിരന്ന രാമായണ ആധാരിത ഡ്രോൺ ഷോയും ലേസർ-ലൈറ്റ് പ്രദർശനവും സരയൂ തീരത്ത് അരങ്ങേറി. വിശിഷ്ട വ്യക്തികളും പതിനായിരക്കണക്കിന് ഭക്തരും പങ്കെടുത്ത് നടത്തിയ മഹാ ആരതിയോടെയാണ് ആഘോഷ ചടങ്ങുകൾ സമാപിച്ചത്.

Read more

"സീതയുടെ വേഷമാണ് ഉദ്ദേശിച്ചത്‌"; അടുത്തത് ശകുന്തളയെന്ന് അന്ന രേഷ്മ രാജൻ

"സീതയുടെ വേഷമാണ് ഉദ്ദേശിച്ചത്‌"; അടുത്തത് ശകുന്തളയെന്ന് അന്ന രേഷ്മ രാജൻ

ജയിലർ 2ന്‍റെ വിജയത്തിനു ശേഷം വീണ്ടും ഇവന്‍റുകളിൽ സജീവമായി നടി അന്ന രേഷ്മ രാജൻ. സാരി വ്യത്യസ്ത രീതിയിൽ ധരിച്ചു കൊണ്ടാണ് അന്ന സ്വകാര്

ഇനി കൂട്ടായി സന്ദീപുണ്ട്, ശ്രുതി പുതുജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ വിവാഹം

ഇനി കൂട്ടായി സന്ദീപുണ്ട്, ശ്രുതി പുതുജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ വിവാഹം

ഗുരുവായൂർ‌: വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തെ ഒന്നടങ്കം നഷ്ടപ്പെട്ട് കേരളത്തിന്‍റെ നോവായി മാറിയ ശ്രുതി പുതിയ ജീവിതത്തിലേക്ക്

ഉച്ചാരണശുദ്ധി ഇല്ല ദളിത് വിദ്യാര്‍ഥിയെ ക്ലാസില്‍ വച്ച് പരിഹസിച്ച് അധ്യാപകന്‍; പരസ്യമായി നാക്ക് വടിപ്പിച്ചു

ഉച്ചാരണശുദ്ധി ഇല്ല ദളിത് വിദ്യാര്‍ഥിയെ ക്ലാസില്‍ വച്ച് പരിഹസിച്ച് അധ്യാപകന്‍; പരസ്യമായി നാക്ക് വടിപ്പിച്ചു

തിരുവനന്തപുരം:തേവലക്കാട് എസ് എന്‍ യുപി സ്‌കൂളില്‍ അധ്യാപകന്റെ ക്രൂരത. ഉച്ചാരണശുദ്ധിയില്‍ ഇല്ലെന്ന് ആരോപിച്ച് ആറാം ക്ലാസുകാരനായ ദളിത് വിദ്