"സീതയുടെ വേഷമാണ് ഉദ്ദേശിച്ചത്‌"; അടുത്തത് ശകുന്തളയെന്ന് അന്ന രേഷ്മ രാജൻ

Share
"സീതയുടെ വേഷമാണ് ഉദ്ദേശിച്ചത്‌"; അടുത്തത് ശകുന്തളയെന്ന് അന്ന രേഷ്മ രാജൻ

ജയിലർ 2ന്‍റെ വിജയത്തിനു ശേഷം വീണ്ടും ഇവന്‍റുകളിൽ സജീവമായി നടി അന്ന രേഷ്മ രാജൻ. സാരി വ്യത്യസ്ത രീതിയിൽ ധരിച്ചു കൊണ്ടാണ് അന്ന സ്വകാര്യ പരിപാടിയിൽ പങ്കെടുത്തത്. രാവണൻ അപഹരിക്കുന്ന സമയത്ത് സീതയുടെ വേഷം എന്ന രീതിയിലാണ് കോസ്റ്റ്യൂം തയാറാക്കിയതെന്ന് അന്ന പറയുന്നത്. ശകുന്തളയുടെയൊക്കെ വേഷത്തോട് സമാനമായ കോസ്റ്റ്യൂമുകൾ വരുന്നുണ്ടെന്നും എപ്പോഴും സാരി ഉടുത്താൻ മടുക്കില്ലേയെന്നും അന്ന പറയുന്നു.

സൂപ്പർ ഹിറ്റ് ചിത്രം ജയ്‌ലർ 2ൽ സുരാജ് വെഞ്ഞാറമൂടിന്‍റെ ഭാര്യയായാണ് അന്ന എത്തുന്നത്. സിനിമയിൽ തന്‍റെ ഒരുപാട് രംഗങ്ങൾ വെട്ടിക്കളഞ്ഞുവെന്നും അന്ന വെളിപ്പെടുത്തിയിരുന്നു.

സിനിമയുടെ ഷൂട്ടിങ്ങിന്‍റെ ഭാഗമായി ഒരു മാസത്തോളം രജനീകാന്തിനൊപ്പം സെറ്റിലുണ്ടായിരുന്നു എന്നാണ് രേഷ്മ പറയുന്നത്. എല്ലാ ദിവസവും രാവിലെ റെഡിയായി ചെല്ലുമ്പോൾ സാറിന്‍റെ അഭിനയം കാണാൻ കഴിഞ്ഞു. ഭയങ്കര ആകാംക്ഷയായിരുന്നു. ഈ കാണുന്ന സീൻസ് ഒക്കെ ഷൂട്ട് ചെയ്യുമ്പോൾ നമ്മളവിടെ നേരിട്ട് ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ തന്നെ വലിയ കാര്യം. അദ്ദേഹത്തിന്‍റെ കൂടെയിരുന്ന് സംസാരിക്കാൻ സാധിച്ചു എന്നും രേഷ്മ കൂട്ടിച്ചേർത്തു. ചിലപ്പോൾ ജയിലർ 3ലും താനുണ്ടാകുമെന്നും താരം പറയുന്നു.

Read more

സരയൂ തീരത്ത് പ്രകാശ വിസ്മയം; 30 ലക്ഷം ദീപങ്ങളാൽ ചരിത്രം കുറിച്ച് അയോധ്യ!

സരയൂ തീരത്ത് പ്രകാശ വിസ്മയം; 30 ലക്ഷം ദീപങ്ങളാൽ ചരിത്രം കുറിച്ച് അയോധ്യ!

അയോധ്യ: അയോധ്യയിൽ നടന്ന ദീപോത്സവത്തിൽ 30 ലക്ഷത്തിലധികം മൺവിളക്കുകൾ തെളിയിച്ച് ഉത്തർപ്രദേശ് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്

ഇനി കൂട്ടായി സന്ദീപുണ്ട്, ശ്രുതി പുതുജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ വിവാഹം

ഇനി കൂട്ടായി സന്ദീപുണ്ട്, ശ്രുതി പുതുജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ വിവാഹം

ഗുരുവായൂർ‌: വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തെ ഒന്നടങ്കം നഷ്ടപ്പെട്ട് കേരളത്തിന്‍റെ നോവായി മാറിയ ശ്രുതി പുതിയ ജീവിതത്തിലേക്ക്

ഉച്ചാരണശുദ്ധി ഇല്ല ദളിത് വിദ്യാര്‍ഥിയെ ക്ലാസില്‍ വച്ച് പരിഹസിച്ച് അധ്യാപകന്‍; പരസ്യമായി നാക്ക് വടിപ്പിച്ചു

ഉച്ചാരണശുദ്ധി ഇല്ല ദളിത് വിദ്യാര്‍ഥിയെ ക്ലാസില്‍ വച്ച് പരിഹസിച്ച് അധ്യാപകന്‍; പരസ്യമായി നാക്ക് വടിപ്പിച്ചു

തിരുവനന്തപുരം:തേവലക്കാട് എസ് എന്‍ യുപി സ്‌കൂളില്‍ അധ്യാപകന്റെ ക്രൂരത. ഉച്ചാരണശുദ്ധിയില്‍ ഇല്ലെന്ന് ആരോപിച്ച് ആറാം ക്ലാസുകാരനായ ദളിത് വിദ്