ഗള്‍ഫ് എയര്‍ ഈ വര്‍ഷം മുതല്‍ ബഹ്‌റൈനില്‍ നിന്നും കരിപ്പൂരിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

ഗള്‍ഫ് എയര്‍ ഈ വര്‍ഷം മുതല്‍ ബഹ്‌റൈനില്‍ നിന്നും കരിപ്പൂര്‍ വരെ വിമാനസര്‍വീസ് ആരംഭിക്കുന്നു. ബഹ്റൈന്‍ ദേശീയ വിമാന കമ്പനി ആയ ഗള്‍ഫ് എയര്‍, യുഎഇയിലെ അബുദബി, ദുബായ് നഗരങ്ങളുമായും ഈ സര്‍വീസ് ബന്ധിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 15 മുതലാണ് സര്‍വീസ് തുടങ്ങുക.

ഗള്‍ഫ് എയര്‍ ഈ വര്‍ഷം മുതല്‍ ബഹ്‌റൈനില്‍ നിന്നും കരിപ്പൂരിലേക്ക് സര്‍വീസ് ആരംഭിക്കുന്നു
flightssss

ഗള്‍ഫ് എയര്‍ ഈ വര്‍ഷം മുതല്‍ ബഹ്‌റൈനില്‍ നിന്നും കരിപ്പൂര്‍ വരെ വിമാനസര്‍വീസ് ആരംഭിക്കുന്നു. ബഹ്റൈന്‍ ദേശീയ വിമാന കമ്പനി ആയ ഗള്‍ഫ് എയര്‍, യുഎഇയിലെ അബുദബി, ദുബായ് നഗരങ്ങളുമായും ഈ സര്‍വീസ് ബന്ധിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 15 മുതലാണ് സര്‍വീസ് തുടങ്ങുക. അതേസമയം ഗള്‍ഫ് എയര്‍ തങ്ങളുടെ സര്‍വീസുകള്‍ വന്‍തോതില്‍ വിപുലീകരിക്കാന്‍ ഒരുങ്ങുന്നതായി മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം നടന്ന പൊതുചടങ്ങില്‍ അറിയിച്ചിട്ടുണ്ട്.

അബുദബിയില്‍ നിന്നും ദുബായില്‍ നിന്നും യാത്രക്കാര ബഹ്റൈനിലെത്തിച്ച് അവിടെ നിന്ന് രാത്രി 8.55നാണ് സര്‍വീസ് നടത്തുക. അബുദബിയില്‍ നിന്ന് രാത്രി 7.20നും ദുബായില്‍ നിന്ന് രാത്രി 7.10നുമായിരിക്കും വിമാനങ്ങള്‍ പുറപ്പെടുക. ബഹ്റൈനില്‍ നിന്ന് പുറപ്പെട്ട് വിമാനം പുലര്‍ച്ചെ നാലിന് കോഴിക്കോട് എത്തും. തിരിച്ച് പുലര്‍ച്ചെ 4.50ന് പുറപ്പെടുന്ന വിമാനം രാവിലെ 7.20നായിരിക്കും ബഹ്റൈനില്‍ എത്തുക. അവിടെ നിന്ന് ദുബായിലേക്ക് രാവിലെ 7.20നും അബുദാബിയിലേക്ക് രാവിലെ 9.40നുമാണ് വിമാനം പുറപ്പെടുക. ദുബായിലേക്കുള്ള വിമാനം രാവിലെ 9.30നും അബുദാബിയിലേക്കുള്ള വിമാനം രാവിലെ 11.50നും എത്തിച്ചേരും.

Read more

വർധിക്കുന്ന മയക്കുമരുന്ന് അക്രമം,അഴിമതി,സുരക്ഷാ പ്രശ്‌നങ്ങൾ;മെക്‌സിക്കോയിലും സർക്കാരിനെതിരെ തെരുവിലിറങ്ങി GenZ

വർധിക്കുന്ന മയക്കുമരുന്ന് അക്രമം,അഴിമതി,സുരക്ഷാ പ്രശ്‌നങ്ങൾ;മെക്‌സിക്കോയിലും സർക്കാരിനെതിരെ തെരുവിലിറങ്ങി GenZ

മെക്‌സികോ സിറ്റി: മെക്‌സിക്കോയില്‍ വര്‍ധിക്കുന്ന അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ തെരുവിലിറങ്ങി ജെന്‍ സി തലമുറ. പ്രതിപക്ഷ