ഗൾഫ് രാജ്യങ്ങളിൽ വൻ തൊഴിലവസരങ്ങള്‍; സാമ്പത്തികരംഗത്തു തൊഴിൽ സാധ്യതകൾ വർധിക്കും

സ്വദേശിവൽക്കരണവും ഓട്ടമേഷനും മറ്റും ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ സാധ്യതകൾ കുറയ്ക്കുമെന്നതു യാഥാർഥ്യമാണെങ്കിലും മറുവശത്ത് അവസരങ്ങളും ഏറെ വരുന്നു

ഗൾഫ് രാജ്യങ്ങളിൽ വൻ തൊഴിലവസരങ്ങള്‍; സാമ്പത്തികരംഗത്തു തൊഴിൽ സാധ്യതകൾ വർധിക്കും
Qatar-1-696x392

സ്വദേശിവൽക്കരണവും ഓട്ടമേഷനും മറ്റും ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ സാധ്യതകൾ കുറയ്ക്കുമെന്നതു യാഥാർഥ്യമാണെങ്കിലും മറുവശത്ത് അവസരങ്ങളും ഏറെ വരുന്നു. യുഎഇയും സൗദി അറേബ്യയും ജനുവരി മുതൽ നടപ്പാക്കുന്ന മൂല്യവർധിത നികുതി (വാറ്റ്), അക്കൗണ്ടിങ്, ഓഡിറ്റിങ് രംഗത്ത് വൻ തൊഴിൽ അവസരങ്ങളാണു തുറന്നിടുന്നത്. മറ്റു ജിസിസി രാജ്യങ്ങളും അടുത്ത വർഷങ്ങളിൽ വാറ്റ് നടപ്പാക്കുന്നതോടെ, മേഖലയിൽ സാമ്പത്തികരംഗത്തു തൊഴിൽ സാധ്യതകൾ വർധിക്കും.

ജീവിതച്ചെലവ് വർധിക്കുമെന്ന ആശങ്കയുണ്ടെങ്കിലും വാറ്റ് ഏർപ്പെടുത്തുന്നതോടെ അക്കൗണ്ടിങ്, ഫിനാൻസ് രംഗത്തു തൊഴിൽ അവസരങ്ങൾ ഏറെ വർധിക്കും. ജിസിസി രാജ്യങ്ങളിൽ വാറ്റ് ഏർപ്പെടുത്തുന്നതുവഴി അക്കൗണ്ടിങ്, സാമ്പത്തിക രംഗത്ത് അയ്യായിരം തൊഴിൽ അവസരങ്ങളാണുണ്ടാകുന്നതെന്നു വിദഗ്ധർ പറയുന്നു.

നികുതി ഉപദേശകർക്ക് ഉൾപ്പെടെ സാധ്യതയുമായി തൊഴിൽരംഗം കുതിച്ചുചാട്ടം നടത്തുമെന്നു ദുബായ് ഫ്രീസോൺസ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ സറൂണി പറഞ്ഞു. നികുതിനിയമങ്ങൾ കമ്പനികൾ മനസ്സിലാക്കേണ്ടതുണ്ട്. പ്രഫഷനൽ രംഗത്തും വേണ്ട മാറ്റങ്ങൾ വരുത്തണം. അക്കൗണ്ടന്റുമാർക്കു കൂടുതൽ പരിശീലനം നൽകണം. പുതിയ നികുതി നിയമങ്ങളുമായി പരിചയപ്പെടുത്തുന്ന ശിൽപശാലകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുബായിലെ 24 ഫ്രീസോണുകളിലായി 30,000 കമ്പനികളും 33,00,000 ജീവനക്കാരുമാണു ജോലി ചെയ്യുന്നത്. എമിറേറ്റിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 33 ശതമാനവും ഫ്രീസോണുകളിൽ നിന്നാണ്. 40 ഫ്രീസോണുകളാണ് യുഎഇയിൽ ആകെയുള്ളത്. അറബ് രാജ്യങ്ങളിലെ ഫ്രീസോണുകളിലെ 25 ശതമാനവും യുഎഇയിലാണ്.

ദുബായ് പോലെയുള്ള സ്ഥലങ്ങളിൽ വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ അവസരങ്ങളുണ്ടാകും. മലയാളികൾ ഏറെയുള്ള ആരോഗ്യരംഗത്ത് അവസരങ്ങൾ കുറയുകയില്ലെന്നതു മാത്രമല്ല, കൂടുതൽ ആശുപത്രികളും ക്ലിനിക്കുകളും ആരംഭിക്കാനുള്ള പദ്ധതികൾ ജിസിസി രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, എല്ലാവർക്കും ഇൻഷുറൻസ് എന്ന ലക്ഷ്യത്തോടെ ആരോഗ്യസുരക്ഷ പദ്ധതികളും തുടങ്ങിയതിനാൽ ഈ രംഗത്തും അവസരങ്ങൾ വർധിക്കും.

വിവര സാങ്കേതികവിദ്യയിൽ കേന്ദ്രീകരിക്കുന്ന പദ്ധതികൾക്കാണു ദുബായ് പോലെയുള്ള നഗരങ്ങൾ പ്രാധാന്യം നൽകുന്നത്. സ്മാർട് ദുബായ് ഉൾപ്പെടെ ഇന്നവേഷനു മുൻതൂക്കം നൽകിയുള്ള പദ്ധതികൾ ഡിജിറ്റൽ രംഗത്ത് ഏറെ അവസരങ്ങൾ ഒരുക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ത്രിഡി പ്രിന്റിങ്, ഓഗ്‌മെന്റഡ് റിയാലിറ്റി തുടങ്ങിയ രംഗങ്ങളിലെല്ലാം ജോലിസാധ്യതകൾ വർധിക്കുകയാണ്. സ്പെഷലൈസ്ഡ് ആയിട്ടുള്ള എൻജിനീയറിങ് രംഗത്തിന്റെ കാലമെത്തി. സോളർ എനർജി ഉൾപ്പെടെ പരിസ്ഥിതി സൗഹൃദ ഊർജരംഗത്തും സാങ്കേതിക വിദഗ്ധർക്ക് അവസരങ്ങൾ തുറന്നിടുകയാണു ഗൾഫ് രാജ്യങ്ങൾ.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം