ഓസ്ക്കാർ നേട്ടം കൈവരിക്കാൻ ബോളിവുഡ് ചിത്രം ‘ഗള്ളി ബോയ്’

ഓസ്ക്കാർ നേട്ടം കൈവരിക്കാൻ ബോളിവുഡ് ചിത്രം ‘ഗള്ളി ബോയ്’
gully-boy_wdz6

രണ്‍വീര്‍ സിംഗും അലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം 'ഗള്ളി ബോയ്' അടുത്ത ഓസ്‌കറിന് (92-ാമത്) ഇന്ത്യയെ പ്രതിനിധീകരിക്കും. സോയ അക്തര്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍-ഡ്രാമ ചിത്രം ഈവര്‍ഷം ഫെബ്രുവരി 14-നാണ് തിയേറ്ററുകളിലെത്തിയത്.

ഗള്ളി ബോയിയുടെ ഓസ്‌കര്‍ പ്രവേശം സംബന്ധിച്ച വാര്‍ത്ത സോയയുടെ സഹോദരനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറാണ് ട്വീറ്റ് ചെയ്തത്. 92-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിലെ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ഗള്ളി ബോയ് പ്രദര്‍ശിപ്പിക്കുക.

മുംബൈയിലെ തെരുവുകളില്‍ ജീവിക്കുന്ന ഒരു റാപ്പറുടെ കഥയാണ് ഗള്ളി ബോയ്. സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന മുറാദ് അഹമ്മദിനെയാണ് (ഗള്ളി ബോയ്) രണ്‍വീര്‍ സിംഗ് അവതരിപ്പിച്ചത്.

മെഡിക്കല്‍ വിദ്യാര്‍ഥി സഫീന ഫിര്‍ദൗസിയ ആയാണ് ആലിയ എത്തിയത്. മുംബൈയിലെ റാപ്പര്‍മാരായ ഡിവൈനിന്റെയും നയ്‌സിയുടെയും കഥയാണിത്.സിദ്ധാന്ത് ചതുര്‍വേദി, വിജയ് റാസ്, കല്‍ക്കി കൊച്ച്‌ലിന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം. ആദ്യദിനം ബോക്‌സോഫീസില്‍ 19.4 കോടി രൂപ നേടിയ ചിത്രം രണ്ടാഴ്ചകൊണ്ട് 220 കോടിയാണു നേടിയത്. 238.16 കോടി രൂപയാണ് ആകെ ചിത്രം നേടിയത്.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ