വിഖ്യാത തെലുങ്ക് നടനും നിർമാതാവുമായ ജി.വി. നാരായണ റാവു അന്തരിച്ചു

Share
വിഖ്യാത തെലുങ്ക് നടനും നിർമാതാവുമായ ജി.വി. നാരായണ റാവു അന്തരിച്ചു

വിഖ്യാത തെലുങ്ക് നടനും നിർമാതാവുമായ ജി.വി. നാരായണ റാവു (73) അന്തരിച്ചു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. നടി കരാട്ടെ കല്യാണിയാണ് മരണവിവരം സ്ഥിരീകരിച്ചത്. ഇന്ന് വൈകുണ്ഡ മഹാപ്രസ്ഥാനം ശ്മശാനത്തിലാണ് സംസ്കാരം.

തെലുങ്ക് താരം ചിരഞ്ജീവി ഉൾപ്പെടെ സിനിമാമേഖലയിലെ നിരവധി പ്രമുഖർ നാരായണ റാവുവിനെ അനുസ്മരിച്ചു. "മുതിർന്ന അഭിനേതാവും നിർമാതാവും എന്റെ പ്രിയ സുഹൃത്തുമായ ജി.വി. നാരായണ റാവു ഗാരു ഇനിയില്ലെന്ന വാർത്ത എന്നെ തീരാത്ത ആഘാതത്തിലാഴ്ത്തിയിരിക്കുന്നു. 1976ൽ പുറത്തിറങ്ങിയ 'അന്തുലേനി കഥ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളത്തിരയിലേക്ക് എത്തുന്നത്. തുടർന്ന് നിരവധിയായ സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും തന്റെ തനതായ അഭിനയശൈലി കൊണ്ട് പ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം നേടാൻ അദ്ദേഹത്തിന് സാധിച്ചു.

നാരായണ റാവു ഗാരുവുമായി എനിക്ക് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. എന്നെ നായകനാക്കി 'ദേവാന്തകുഡു', 'യമുഡികി മൊഗുഡു' തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച നിർമാതാവ് എന്ന നിലയിൽ, അദ്ദേഹത്തോടൊപ്പമുള്ള എന്റെ യാത്ര ഒട്ടനവധി മധുരസ്മരണകൾ നിറഞ്ഞതാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നതോടൊപ്പം, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്റെ ആഴത്തിലുള്ള അനുശോചനം അറിയിക്കുന്നു," ചിരഞ്ജിവി എക്സിൽ കുറിച്ചു.

പ്രശസ്ത ചലച്ചിത്രകാരൻ കെ. ബാലചന്ദറിന്റെ സംവിധാനത്തിൽ 1976ൽ റിലീസ് ചെയ്ത 'അന്തുലേനി കഥ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നാരായണ റാവുവിന്റെ സിനിമാപ്രവേശം. നൂറോളം സിനിമകളിലും നിരവധിയായ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. 'ചിലകമ്മ ചെപ്പിന്ദി', 'മുത്യാല പല്ലകി', 'ഗ്യാങ് ലീഡർ', 'ഹിറ്റ്‌ലർ' തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. പിന്നീട് ടെലിവിഷൻ മേഖലയിലേക്ക് ചുവടുമാറി. 'പസുകു കുങ്കുമ', 'സുന്ദരകാണ്ഡ' തുടങ്ങിയ ഹിറ്റ് പരമ്പരകളിലെ കഥാപാത്രങ്ങൾ റാവുവിന്റെ ജനപ്രീതി വർധിപ്പിച്ചു.

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്