ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍.രാഹുലിനും സസ്‌പെന്‍ഷന്‍

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍.രാഹുലിനും സസ്‌പെന്‍ഷന്‍. സംഭവം വിവാദമാതയിനെ തുടര്‍ന്ന് ഇരുവരെയും ബിസിസിഐ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍.രാഹുലിനും സസ്‌പെന്‍ഷന്‍
image

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍.രാഹുലിനും സസ്‌പെന്‍ഷന്‍. സംഭവം വിവാദമാതയിനെ തുടര്‍ന്ന് ഇരുവരെയും ബിസിസിഐ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ബിസിസിഐ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിന്റേതാണ് തീരുമാനമെന്ന് സിഒഎ ചെയര്‍മാന്‍ വിനോദ് റായ് അറിയിച്ചു.

ഇന്ന് ചേര്‍ന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിന്റെ യോഗത്തില്‍ മുതിര്‍ന്ന വനിത അംഗം ഡയാന എഡുള്‍ജി താരങ്ങള്‍ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ലീഗല്‍ സെല്‍ അച്ചടക്ക വിരുദ്ധമല്ല ഇരുവരുടെയും പരാമര്‍ശങ്ങള്‍ എന്ന് നിരീക്ഷിച്ചു. ഇതോടെയാണ് അന്വേഷണ വിധേയമായി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ യോഗം തീരുമാനിച്ചത്.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായ ചാറ്റ് ഷോ കോഫി വിത്ത് കരണിലായിരുന്നു ഹാര്‍ദിക്കും രാഹുലും വിവാദമായ പ്രസ്താവനകള്‍ നടത്തിയത്. പാണ്ഡ്യയുടെ പ്രതികരണമാണ് കുടുതല്‍
വിവാദമുണ്ടാക്കിയത്. തനിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്നും മറ്റുമുള്ള പാണ്ഡ്യയുടെ പ്രസ്താവനകളും സ്ത്രീകളോടുള്ള സമീപനവുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രതിഷേധം കനത്തതോടെ പാണ്ഡ്യ മാപ്പ് ചോദിച്ച് രംഗത്തെത്തിത്തിയിരുന്നു.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ