കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗാവകാശ സംഘടനയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു.തിരുവനന്തപുരത്ത് 65കാരിയായ വീട്ടമ്മയെ അമ്പതോളം തെരുവ് നായ്ക്കൾ കടിച്ചുകീറി കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ് പീപ്പിള്‍സ് ഫോർ അനിമല്‍സ് ഇന്ത്യ ഡോട്ട് ഒർഗ് എന്ന വെബ്‌സൈറ്റു ടീം കേരള സൈബര്‍ വാരിയേഴ്സ് എന്ന ഗ്രൂപ്പ് ഹാക്ക് ചെയ്തത്
സൈറ്റിന്‍റെ ഉൾപ്പേജുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.ഹാക്ക് ചെയ്ത പേജില്‍ തിരുവനന്ത പുരത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച ശിലുവമ്മയുടെ ചിത്രം ഇവര്‍ പതിച്ചിട്ടുണ്ട് .തെരുവ് നായ്ക്കള്‍ ഇലാത്ത ഇന്ത്യ എന്ന തലകെട്ടും നല്‍കിയിട്ടുണ്ട് .
അതേസമയം തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ സ്ത്രീ കൊലപെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം മേനക ഗാന്ധി നടത്തിയ പരാമര്‍ശം വ്യാപകമായി പ്രതിഷേധം ഉയര്‍ത്തിയിരുന്നു .നായ്ക്കള്‍ വെറുതെ ആക്രമിക്കില്ല എന്നും കൊലപെട്ട സ്ത്രീയുടെ പക്കല്‍ മാംസാഹാരം എന്തോ ഉണ്ടായിരുന്നിരിക്കണം എന്നാണ് മേനക ഗാന്ധി പ്രതികരിച്ചത് .കൂടാതെ വന്ധ്യംകാരണം നടത്തിയ നായ്ക്കള്‍ കടിക്കില്ല എന്നും പറഞ്ഞിരുന്നു. നായ്ക്കളുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപെട്ടിട്ടും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ടീം കേരള സൈബര്‍ വാരിയേഴ്സ് ഇപ്പോള്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്