കണ്ണുകെട്ടി മുടി വെട്ടി ഇന്ത്യാ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി മലയാളി. കൊച്ചി സ്വദേശിയും പ്രമുഖ ഹെയര്‍സ്റ്റൈലിസ്റ്റുമായ പ്രവീണ്‍ ആണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് പ്രതിനിധി വിവേക് നായരുടെ സാന്നിധ്യത്തിലായിരുന്നു പ്രവീണിന്റെ കണ്ണുകെട്ടിയുടള്ള പ്രകടനം. പ്രവീണിന്റെ കൊച്ചി കലൂരിലെ ഒലീ ബ്യൂട്ടി പാര്‍ലറിലാറാണ് ഈ നേട്ടത്തിന് വേദിയായത്. റെക്കോര്‍ഡ് നേട്ടം കാണാന്‍ ഒട്ടനവധി പേരാണ് എത്തിയത്.കറുത്ത തുണികൊണ്ട് കണ്ണുകെട്ടിയായിരുന്നു പ്രകടനം. കൊച്ചിക്കാരി ഗോപികയുടെ മുടികള്‍ ഷാംപു ഉപയോഗിച്ച് കഴുകി. നിമിഷ നേരം കൊണ്ട് ഷാംപു ചെയ്ത് ഹെയര്‍ ഡ്രൈ ചെയ്തു. 28 മിനിറ്റു 22 സെക്കന്റു കൊണ്ടായിരുന്നു പ്രവീണ്‍ ഷാംപു ചെയ്ത് കണ്ടീഷണര്‍ ഉപയോഗിച്ച ശേഷം ഗോപികയുടെ മുടി വെട്ടി കഴുതിയെടുത്തത്. ലെയര്‍ കട്ട്, ഫ്രണ്ട് റേസര്‍ കട്ട് എന്നിവയാണ് പെണ്‍കുട്ടിയുടെ മുടിയില്‍ ചെയ്തത്. ഷാംപൂ വാഷിങ്, കണ്ടീഷണര്‍ വാഷിങ്, ബ്ലോഡ്രൈ എന്നിവയും കണ്ണുമൂടിയാണ് പ്രവീണ്‍ ചെയ്തത്. ആയുര്‍വേദ സൗന്ദര്യവസ്തുക്കളുടെ നിര്‍മാതാവും ഗോകുലം പാര്‍ക്ക് ആയുര്‍വേദ ബ്യൂട്ടിപാര്‍ലർ ഉടമയുമാണ് പ്രവീൺ.ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുള്പ്പെടെയുള്ളവരും സൂപ്പര്‍ താരങ്ങളുമെല്ലാം പ്രവീണിന്റെ സേവനം തേടിയെത്തിയിട്ടുള്ളവരാണ്. വർഷങ്ങളായി കൊച്ചിയിലെ ഹെയർ സ്റ്റൈലിസ്റ്റാണ് പ്രവീൺ. ഈ തൊഴിലിൽ തന്റേതായ ഒരു റെക്കോഡ് വേണമെന്ന ചിന്തയാണ് ഈ ഉദ്യമത്തിലേക്ക് പ്രവീണിനെ നയിച്ചത്.
Latest Articles
ഒരു പോത്തിന്റെ വില 23 കോടിയോ
ചണ്ഡിഗഡ്: രാജ്യത്തെ കാർഷിക മേളകളിൽ താരമായ ഭീമൻ പോത്ത് പുഷ്കർ മേളയിലെ താരമാകുന്നു. ഹരിയാനയിൽ നിന്നെത്തിച്ച 1500 കിലോ ഭാരമുള്ള അൻമോൽ എന്ന പോത്താണ് വലിയ രീതിയിൽ പുഷ്കർ മേളയിൽ...
Popular News
‘തീപ്പിടിച്ച് സോഷ്യല്‍ മീഡിയ’; പുഷ്പ 2-ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
ആരാധാകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2 ഡിസംബര്‍ അഞ്ചിന് ലോകം മുഴുവനുമുള്ള തീയേറ്ററില്‍ റിലീസാവാനിരിക്കെ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്. വലതുതോളില്‍ തോക്കുവെച്ച് നടന്നുവരുന്ന പുഷ്പയുടെ ചിത്രത്തോടെയുള്ള പോസ്റ്റര്‍...
പേജർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രായേൽ: നസ്രള്ളയെ വധിക്കാൻ പച്ചക്കൊടി വീശിയതും നെതന്യാഹു
ലബനനിലെ പേജ് ആക്രമണത്തിനും പിന്നിൽ തങ്ങൾ ആണെന്ന് ആദ്യമായി വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.3000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും 40 ഓളം പേർ കൊല്ലപ്പെടുകയും ചെയ്ത ആക്രമണത്തിന്റെ ഉത്തരവാദിത്തമാണ് ഇസ്രയേൽ...
ജനന നിരക്ക് ഉയർത്താനുള്ള ശ്രമം ജോലിയുടെ ഇടവേളകളിലും വേണം: പുടിൻ
മോസ്കോ: സ്വതവേ ജനന നിരക്ക് കുറയുന്ന റഷ്യയിൽ, യുക്രെയ്ൻ യുദ്ധം കൂടിയായതോടെ ജനസംഖ്യാ വളർച്ച കൂടുതൽ പരിതാപകരമായി. ഇതിനു പരിഹാരമായി ജനന നിരക്ക് ഉയർത്താൻ ജോലിയുടെ ഇടവേളകളിൽ പോലും ലൈംഗിക...
ബംഗ്ലാദേശ് ഇസ്ലാമിക രാഷ്ട്രമാകുമോ? ഭരണഘടനയിൽ നിന്ന് മതേതരത്വം എടുത്തു നീക്കണമെന്ന് അറ്റോണി ജനറൽ
ധാക്ക: ബംഗ്ലാദേശിന്റെ ഭരണഘടനയിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ മാറ്റണമെന്ന ആവശ്യവുമായി അറ്റോണി ജനറൽ മുഹമ്മദ് അസസ്സാമാൻ. ബംഗ്ലാദേശിന്റെ ഭരണഘടനയിലെ നാല് തത്വങ്ങളിൽ പ്രധാനപ്പെട്ടവയാണ് മതേതരത്വവും സോഷ്യലിസവും. രാജ്യത്തിന്റെ...
മൂന്നര ലക്ഷം കുഞ്ഞുങ്ങൾക്ക് പുതുജീവൻ, 2,600 ലിറ്റർ മുലപ്പാൽ ദാനം നൽകി; ഗിന്നസ് റെക്കോർഡ് നേടി യുവതി
2,600 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് അമേരിക്കൻ വനിത ഗിന്നസ് റെക്കോർഡിൽ ഇടം നേടി. ആവശ്യക്കാർക്ക് മുലപ്പാൽ ദാനം ചെയ്ത് സ്വന്തം റെക്കോർഡ് തിരുത്തികുറിച്ചിരിക്കുകയാണ് യുഎസിലെ ടെക്സസ് സ്വദേശിനിയായ അലീസ...