പെറുവിലെ കസ്‌കോ എന്ന പ്രദേശത്തെ ഒരു മരുഭൂമിയില്‍ ഗവേഷണം നടത്തുകയായിരുന്നു ഗവേഷകസംഘത്തിനു ലഭിച്ച മൂന്നു വിരലുകള്‍ ഉള്ള കൈപ്പത്തി ശാസ്ത്രലോകത്ത് ചര്‍ച്ചാവിഷയം ആകുന്നു.
മരുഭൂമിയില്‍ ഗവേഷണം നടത്തിയ സംഘത്തിനു ഒരു ഗുഹയില്‍ നിന്നാണ് ഈ അത്ഭുതകൈപത്തി ലഭിച്ചത്.ഒറ്റനോട്ടത്തില്‍ നൂറുകണക്കിന് വര്‍ഷം പഴക്കം തോന്നിപ്പിക്കുന്ന ഈ കൈപ്പത്തി അന്യഗ്രഹജീവികളുടെ ആകാനാണ് സാധ്യത എന്നാണ് ഗവേഷകര്‍ പറയുന്നത്.
മനുഷ്യന്റെ കൈപ്പത്തിയേക്കാള്‍ വളരെയധികം നീളമുണ്ട് ഇതിന്. മാത്രമല്ല, മനുഷ്യ കൈപ്പത്തിയേക്കാള്‍ അസ്ഥികളുടെ എണ്ണവും കൂടുതലാണ് ഗവേഷണ സംഘത്തിലെ ഒരംഗമായ ബ്രിയാന്‍ ഫോയിര്‍സ്റ്റര്‍ പറയുന്നുഒരിക്കലും ഇതൊരു മനുഷ്യന്റേതല്ലെന്നും ഇതൊരു അന്യഗ്രഹ ജീവിയുടേതാണെന്നുമാണ് ഗവേഷകര്‍ കരുതുന്നത്. റേഡിയോ കാര്‍ബണ്‍ ടെസ്റ്റും ഡിഎന്‍എ ടെസ്റ്റും നടത്തി കൈപ്പത്തിയുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍.
https://youtu.be/CBXBoMR5NZY