വസന്തത്തിന്‍റെ വരവറിയിച്ചെത്തുന്ന ഹോളിയെ വരവേറ്റ് ഉത്തരേന്ത്യ. ദേഹത്ത് ചായം തേച്ചും പരസ്പരം മധുരം കൈമാറിയും ജാതി-മത ഭേദമന്യ ജനം ഹോളിയുടെ ഛായ കൂട്ടുകളിലും ആറാടുമ്പോൾ ഇത്തവണ നിറങ്ങൾ വിതറുന്ന ഡൂഡിലുമായി ഗൂഗിളിലുമുണ്ട് ആഘോഷങ്ങളിൽ പങ്കുചേരാൻ.
ഒരു കൂട്ടം ആൾക്കാർ നിറങ്ങൾ വിതറി ഓടുന്നതും ഗൂഗിൾ എന്ന് എഴുതി വരുന്നതാണ് ആനിമേഷനിൽ ഇത്തവണ ഡൂഡിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയെ കൂടാതെ നേപ്പാളിലും ഹോളി ആഘോഷം ഇന്ന് നടക്കുന്നു.തണുപ്പ് കാലത്തിന് വിട നല്‍കി വേനല്‍ കാലത്തേയ്ക്ക് കടക്കുന്ന ഉത്സവം കൂടിയാണ് ഹോളി.