ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നു ഹാര്‍ലി ഡേവിഡ്‌സണ്‍ 57,000 ബൈക്കുകള്‍ തിരിച്ചു വിളിച്ചു. 017 ഇലക്ട്ര ഗ്ലൈഡ് അള്‍ട്രാ ക്ലാസിക്, പോലീസ് ഇലക്ട്രാ ഗ്ലൈഡ്, പോലീസ് റോഡ് കിംഗ്, റോഡ് കിംഗ്, റോഡ് കിംഗ് സ്‌പെഷ്യല്‍, സ്ട്രീറ്റ് ഗ്ലൈഡ്, സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യല്‍, റോഡ് ഗ്ലൈഡ്, ഗ്ലൈഡ് സ്‌പെഷ്യല്‍ തുടങ്ങിയ ബൈക്കുകള്‍ക്കാണ് പരിശോധന ആവശ്യമായി വരുന്നത്.
എന്‍ജിന്‍ ഓയില്‍ കൂളര്‍ ലൈനില്‍ ക്ലാമ്പ് സ്ഥാപിച്ചതില്‍ തകരാറുണ്ടെന്നാണ് കമ്പനി സംശയിക്കുന്നത്. ഓയില്‍ ലൈന്‍ അയക്കുമ്പോള്‍ റിയര്‍ ടയര്‍ വഴി ഇന്ധന ചോര്‍ച്ച ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍. ചൊവ്വാഴ്ച മുതല്‍ ബൈക്കുകള്‍ തിരിച്ചുവിളിച്ചു തുടങ്ങും. 2016 ജൂലൈ രണ്ടിനും 2017 മെയ് ഒമ്പതിനും ഇടയില്‍ നിര്‍മ്മിച്ചു വിറ്റ മോട്ടോര്‍ സൈക്കിളുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്.