ക്ലിന്‍റ് അഭ്രപാളിയിലേക്ക്

Share
ക്ലിന്‍റ് അഭ്രപാളിയിലേക്ക്
clint-child-prodigy-malayalam-movie

കേവലം ഏഴ് വര്‍ഷമാണ് ക്ലിന്റ് എന്ന അത്ഭുതബാലന്‍ ഭൂമിയില്‍ ജീവിച്ചിരുന്നത്. ഒരു വിരുന്നുകാരനെ പോലെ എത്തി വിണ്ണിലേക്ക് തിരികെ പോയപ്പോള്‍ ആ ബാല്യംബാക്കി വച്ചത് മുപ്പതിനായിരത്തോളം ചിത്രങ്ങളാണ്. ഇഴഞ്ഞ് നടക്കുന്ന പ്രായത്തില്‍ തുടങ്ങിയ ചിത്രരചന മരണക്കിടക്കയില്‍ വരെ ക്ലിന്‍റിനൊപ്പം ഉണ്ടായിരുന്നു. ഒരു പക്ഷേ ജീവിച്ചിരുന്നെങ്കില്‍ ലോകം അറിയുന്ന ഒരു കലാകാരനിലേക്കുള്ള ക്ലിന്‍റിന്‍റെ ദൂരം ഏതാനുചുവടുകള്‍ മാത്രമായേനെ. അത് കൊണ്ടണല്ലോ  മടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ക്ലിന്‍റ് എന്ന അത്ഭുത ബാലന്‍ ഇപ്പോഴും തന്‍റെ വര്‍ണ്ണങ്ങള്‍ കൊണ്ട് കാണികളെ അതിശയിപ്പിച്ച് കൊണ്ടേയിരിക്കുന്നത്.


ഈ ക്ലിന്‍റിന്‍റെ ജീവിതം അഭ്രപാളിയില്‍ വരയ്ക്കുകയാണ് പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍. തൃശ്ശൂര്‍ സ്വദേശി അലോകാണ് ക്ലിന്‍റായി വേഷമിടുന്നത്. എണ്ണായിരം അപേക്ഷകരില്‍ നിന്നാണ് ഈ വേഷത്തിലേക്ക് ക്ലിന്‍റ് തെരഞ്ഞെടുക്കപ്പെട്ടത്.
ആലപ്പുഴയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ക്ലിന്‍റിന്റെ മാതാപിതാക്കളായി വേഷമിടുന്നത് ഉണ്ണി മുകുന്ദനും റിമാ കല്ലിങ്കലുമാണ്. സലിം കുമാര്‍, വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, രഞ്ജി പണിക്കര്‍, കെ.പി. എ.സി ലളിത തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.


ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മധു അമ്പാട്ടിന്‍റേതാണ് ഛായാഗ്രാഹണം. ഇളയരാജയാണ് പാട്ടുകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ഒരു പാട്ട് പാടിയിരിക്കുന്നതും ഇളയരാജയാണ്. ക്ലിന്‍റിന്‍റെ ജീവിതത്തിലെ അവസാനത്തെ ഒന്നരവര്‍ഷമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ഹരികുമാറും, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍ കുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ