വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താൽ

Share

ഈ മാസം 13 ന് വയനാട് ജില്ലയിൽ ഹർത്താൽ. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വയനാട്ടിൽ കർഷക സംഘടനകൾ കഴിഞ്ഞ നാല് വർഷക്കാലമായി വയനാട്ടിൽ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങൾക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികൾ പറയുന്നു. ഇന്നലെ ജനങ്ങൾ ജില്ലാ ഭരണകൂട പ്രതിനിധകളെ വളഞ്ഞപ്പോൾ മാത്രമാണ് മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചതെന്നും പ്രതിനിധികൾ ആരോപിക്കുന്നു.

ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറയുന്നു.

Read more

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

അവൻ കളിക്കളത്തിലേക്ക് നടന്നു വരുമ്പോൾ സ്റ്റേഡിയങ്ങൾ കടലായി ഇരമ്പും. ചോര തിളയ്ക്കുന്ന യൗവനത്തിന്റെ പ്രൗഢിയിൽ നിന്നും ഒരു കളിക്കാരന്

കനത്ത മഴ, റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ, റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക നാളെ അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലുണ്ടായ വയനാടും കോഴിക്കോടുമാണ് അവധി. കേ

മുഖ്യമന്ത്രി വയനാട്ടിലേക്ക്, നാളെ മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കും

മുഖ്യമന്ത്രി വയനാട്ടിലേക്ക്, നാളെ മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കും

മുഖ്യമന്ത്രി വയനാട്ടിലേക്ക്. മണ്ണിടിച്ചിൽ ദുരന്ത മേഖല മുഖ്യമന്ത്രി വി ഡി സതീശൻ സന്ദർശിക്കും.നാളെ രാവിലെ 11.30 ന് തിരുവനന്തപുരം വിമാ