ഹര്‍ത്താലില്‍ തകര്‍ന്ന വാഹനങ്ങളുമായി കെഎസ്ആര്‍ടിസി ബസുകളുടെ വിലാപയാത്ര

ഹര്‍ത്താലില്‍ തുടര്‍ച്ചയായി ബസുകള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയുടെ പ്രതിഷേധ റാലി.

ഹര്‍ത്താലില്‍ തകര്‍ന്ന വാഹനങ്ങളുമായി കെഎസ്ആര്‍ടിസി ബസുകളുടെ വിലാപയാത്ര
ksrtc-new

ഹര്‍ത്താലില്‍ തുടര്‍ച്ചയായി ബസുകള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയുടെ പ്രതിഷേധ റാലി. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസുകളുമായി പ്രതിഷേധ റാലി നടത്തിയത് .  
കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസ് ചീഫ് ഓഫിസിനു മുന്നില്‍ റാലി ഉദ്ഘാടനം ചെയ്തു

കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിച്ചതുകൊണ്ട് ആര്‍ക്കും നേട്ടമില്ല. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസി ബസ് ആക്രമിക്കുന്നതെങ്കില്‍ കാര്യമില്ല. നഷ്ടം കെഎസ്ആര്‍ടിസി വഹിക്കണമെന്നും തച്ചങ്കരി പറഞ്ഞു.  
ഇതുവരെയുള്ള കണക്കനുസരിച്ച് ഇന്നലെയും ഇന്നുമായി നൂറോളം ബസുകള്‍ അക്രമികള്‍ തകര്‍ത്തു. 3.35 കോടി രൂപയാണ് നഷ്ടം. ഹര്‍ത്താലിലുണ്ടാകുന്ന അക്രമങ്ങളിലൂടെ കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക നഷ്ടം 10 കോടിരൂപയാണ്.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു