യുഎഇയിൽ നിന്നും ഇനി വേഗത്തിൽ പണം അയക്കാം; എച്ച്ഡിഎഫ്സി ബാങ്കും ലുലു എക്‌സ്‌ചേഞ്ചും കരാറിൽ ഒപ്പു വെച്ചു

യുഎഇയിൽ നിന്നും ഇനി വേഗത്തിൽ പണം അയക്കാം; എച്ച്ഡിഎഫ്സി ബാങ്കും ലുലു എക്‌സ്‌ചേഞ്ചും കരാറിൽ ഒപ്പു വെച്ചു

അബുദാബി: യുഎഇയിലെ പ്രവാസികൾക്ക് ഇനി ഇന്ത്യയിലേക്ക് വേ​ഗത്തിൽ പണം അയക്കാം. എച്ച്‌ഡിഎഫ്‌സി ബാങ്കും യുഎഇ ആസ്ഥാനമായുള്ള സാമ്പത്തിക സേവന കമ്പനിയായ ലുലു എക്‌സ്‌ചേഞ്ചും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇതിലൂടെ എച്ച്‌ഡിഎഫ്‌സിയുടെ ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് വഴി ഇന്ത്യയിലേക്കു പണമയയ്ക്കാൻ ഇനി മുതൽ ലുലു എക്സ്ചേഞ്ചിൽ സൗകര്യം ലഭിക്കും. യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള പണമിടപാടിന് 'RemitNow2India' എന്ന സേവനമാണ് ലഭിക്കുക.

ഇന്ത്യക്കും ജിസിസിക്കും ഇടയിൽ നൂലാമാലകൾ ഇല്ലാതെ അതിർത്തി കടന്നുള്ള പണമിടപാടുകൾ ശക്തിപ്പെടുത്തുന്നതിനുള്ള കരാറാണിത്. യുഎഇ താമസക്കാർക്ക് എച്ച്ഡിഎഫ്‌സിയുടെ ഡിജിറ്റൽ ഐഎംപിഎസ്, എൻഇഎഫ്ടി വഴി ഇന്ത്യയിലെ ഏതു ബാങ്ക് അക്കൗണ്ടിലേക്കും പണം അയയ്‌ക്കാൻ സാധിക്കും. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് കീഴിൽ ലുലു ഫോറെക്‌സും എൻബിഎഫ്‌സി ഡിവിഷൻ ലുലു ഫിൻസെർവും തമ്മിലുള്ള നിലവിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഈ പങ്കാളിത്തം സഹായകരമാകും.

ഒരു ബാങ്ക് എന്ന നിലയിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് സൗകര്യപ്രദവും തടസങ്ങളില്ലാതെയും പണമയയ്ക്കാൻ സഹായിക്കാൻ ഈ കരാറിലൂടെ സാധ്യമാകുമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് റീട്ടെയിൽ ബ്രാഞ്ച് ബാങ്കിംഗ് ഗ്രൂപ്പ് തലവൻ അരവിന്ദ് വോഹ്‌റ പറഞ്ഞു. എച്ച്‌ഡിഎഫ്‌സി ബാങ്കുമായി പങ്കാളിത്തം നേടുന്നതിലും ഡിജിറ്റൽ ബാങ്കിംഗ് സൊല്യൂഷനുകളിൽ പണമടയ്ക്കൽ ഒരു സേവന പ്ലാറ്റ്‌ഫോം പ്രവർത്തനക്ഷമമാക്കുന്നതിലും സന്തുഷ്ടരാണെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്