സൗദി കാലാവസ്ഥാമാറ്റം: വിമാന സര്‍വീസുകളെ ബാധിച്ചു

സൗദി കാലാവസ്ഥാമാറ്റം: വിമാന സര്‍വീസുകളെ ബാധിച്ചു
1150536-312385484

ജിദ്ദ: സൗദിയിൽ പലസ്ഥലങ്ങളിലും ശക്തമായ മഴ. ജിദ്ദയിൽ വിമാന സർവീസുകളെയും ബാധിച്ചു. ജിദ്ദയിലും തബൂക്കിലുമാണ് കൂടുതൽ ശക്തമായ മഴ പെയ്തത്. മഴമൂലം ജിദ്ദ കിംഗ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പല വിമാനങ്ങളും വൈകിയാണ് ഇന്ന് സര്‍വീസ് നടത്തിയത്. ജിദ്ദ ഖലീസിൽ മഴയെതുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങൾ അകപ്പെടുകയും ചെയ്തു. തബുകിലുണ്ടായ ശക്തമായ മഴയില്‍ മിക്ക റോഡുകളിലും വെള്ളം കയറി. പലസ്ഥലങ്ങളിലും വാഹനങ്ങൾ വെള്ളക്കെട്ടിൽ അകപ്പെട്ട നിലയിലാണ്. മക്ക, മദീന, അല്‍ജൗഫ്, ജീസാന്‍, കിഴക്കന്‍ പ്രവിശ്യ, റിയാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വരും ദിവസങ്ങളിൽ ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും, ശക്തമായ മഴയ്ക്കും  സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്.ജിദ്ദ, തബൂക്, അല്‍ജൗഫ്, മദീന തുടങ്ങി സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയാണ് പെയ്തത്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു