പിൻസീറ്റിൽ ഹെ​ൽ​മറ്റും സീ​റ്റ് ബെ​ൽ​റ്റും നി​ര്‍​ബ​ന്ധം; കർശനമായി നടപ്പാക്കണമെന്ന് ലോക്‌നാഥ് ബെഹ്റ

പിൻസീറ്റിൽ ഹെ​ൽ​മറ്റും സീ​റ്റ് ബെ​ൽ​റ്റും നി​ര്‍​ബ​ന്ധം; കർശനമായി നടപ്പാക്കണമെന്ന്  ലോക്‌നാഥ് ബെഹ്റ
02MPHELMETS

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്നവർക്ക് ഹെൽമറ്റും കാറിലെ എല്ലാ യാത്രക്കാർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കിയ സുപ്രീം കോടതി വിധി കേരളത്തിലും കർശനമായി നടപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ നിർദേശം. കോടതി വിധി നടപ്പാക്കാനും അതിനായി ബോധവത്കരണം അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കാനും ജില്ലാ പൊലീസ് മേധാവികൾക്കും ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്.

സുപ്രീം കോടതിയുടെ വ്യക്തമായ ഉത്തരവുള്ള സാഹചര്യത്തിൽ അതു പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പൊലീസ് ശ്രദ്ധിക്കണമെന്ന് ആവശ്യപെട്ട്  ഇദ്ദേഹം പുതിയ സർക്കുലർ ഇറക്കി.ഇരുചക്രവാഹനങ്ങളുടെ പി​ൻ​സീ​റ്റ് യാ​ത്രിക​ര്‍​ക്ക് ഹെ​ല്‍​മ​റ്റും കാ​റി​ലെ എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റും നി​ര്‍​ബ​ന്ധ​മാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഗ​താ​ഗ​ത സെ​ക്ര​ട്ട​റി പറഞ്ഞിരുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു