വിമാനയാത്രയിലെ ഉയര്‍ന്നക്ലാസില്‍ ഇനി ഈ സൗകര്യങ്ങള്‍ ലഭിക്കില്ല!!

0

ദീര്‍ഘദൂര വിമാനങ്ങളിലെ പ്രീമിയം ക്ലാസില്‍ കുട്ടികള്‍ക്ക് നല്‍കിയ സൗജന്യ സീറ്റുകള്‍ വിമാന കമ്പനികള്‍ പിന്‍വലിച്ചു. ഇനി മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവരുടെ അതേ നിരക്കില്‍ ടിക്കറ്റ് എടുക്കണം. യാത്രാക്കാര്‍ക്ക് കൂടുതല്‍ ലെഗ് സ്പേസ് നല്‍കണം എന്ന വാദം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഈ സൗകര്യം പിന്‍വലിച്ചിരിക്കുന്നത്. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായിരുന്നു ഇത് വരെ ഈ സൗകര്യം ലഭിച്ചിരുന്നത്.

പുതിയ വ്യോമയാന നിയമം വഴി അധികസ്ഥലത്തിനും ഭക്ഷണത്തിനും ബാഗേജിനും അധിക തുക നല്‍കുന്നതിന് പുറമെയാണ് ഈ നടപടി.ഇന്‍റിഗോ ആണ് ആദ്യം ഈ സൗകര്യം പിന്‍വലിച്ചത്. 2011ല്‍ മലേഷ്യന്‍ എയര്‍ലൈനും പിന്നാലെ സിംഗപ്പൂര്‍ എയര്‍ലൈനും പ്രീമിയം ഏരിയ ചൈള്‍ഡ് ഫ്രീ എരിയ ആക്കിയിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചാണ് ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികളും ഈ രീതി പിന്തുടരുന്നത്. എയര്‍ ഏഷ്യാ ഈ മേഖല ചൈള്‍ഡ് ഫ്രീ സോണാക്കിയിട്ടുണ്ട്. പോരാത്തതിന്ഇവിടെ നിരക്കും അധികമാണ്.