ലോകത്ത്​ ഏറ്റവും കൂടുതൽ ആസ്​തിയുള്ള ഇരുപത്​ താരങ്ങളുടെ പട്ടികയിൽ​ ഇന്ത്യയിൽ നിന്ന്​ നാലുപേർ

ലോകത്ത് ഏറ്റവും കൂടുതൽ ആസ് തിയുള്ള ഇരുപത് താരങ്ങളുടെ പട്ടികയിൽ നാല് ബോളിവുഡ് താരങ്ങള്‍ .ഷാറൂഖ് ഖാൻ, അക്ഷയ് കുമാർ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ,എന്നിവരാണ് ഫോബ്സ് ലിസ് റ്റിൽ ഇടം പിടിച്ചത് .

ലോകത്ത്​ ഏറ്റവും കൂടുതൽ ആസ്​തിയുള്ള ഇരുപത്​ താരങ്ങളുടെ പട്ടികയിൽ​ ഇന്ത്യയിൽ നിന്ന്​ നാലുപേർ
sharukh

ലോകത്ത്  ഏറ്റവും കൂടുതൽ ആസ്തിയുള്ള ഇരുപത് താരങ്ങളുടെ പട്ടികയിൽ നാല് ബോളിവുഡ് താരങ്ങള്‍ .ഷാറൂഖ്ഖാൻ, അക്ഷയ് കുമാർ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ,എന്നിവരാണ് ഫോബ്സ് ലിസ്റ്റിൽ ഇടം പിടിച്ചത്.

പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള കിങ് ഖാനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. 33 മില്യണ്‍ ഡോളറാണ് ഷാരൂഖിന്റെ ആസ്തി. പ്രശസ്ത ഹോളിവുഡ് താരം റോബര്‍ട്ട് ഡൗണി ജൂനിയറിനൊപ്പമാണ് ഷാരൂഖ് ഖാൻ. ജനപ്രിയ താരങ്ങളായ ലിയനാഡോ ഡി കാപ്രിയോ, ക്രിസ് പ്രാറ്റ്, വില്‍ സ്മിത്ത് എന്നിവരേക്കാള്‍ ആസ്തി ഷാരൂഖിനുണ്ട്. 65.4 മില്യൺ ഡോളറുമായി ഡ്വയ്ൻ ജോൺസണാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ജാക്കിച്ചാൻ, മാറ്റ്ഡാമൻ, ടോം ക്രൂസ്,ജോണി ഡെപ്പ് എന്നിവരാണ് യഥാക്രമം രണ്ട് മുതൽ അഞ്ച് വരെ സ്ഥാനത്തുള്ളത്.

മറ്റൊരു ബോളിവുഡ് താരമായ അക്ഷയ് കുമാര്‍ 31.5 മില്യണ്‍ ഡോളറുമായി പത്താം സ്ഥാനത്തും 28.5 മില്യണ്‍ ഡോളറുമായി സല്‍മാന്‍ ഖാന്‍ പതിനാലാം സ്ഥാനത്തുമാണ്. ഇന്ത്യന്‍ സിനിമയിലെ ബിഗ്ബി  പതിനെട്ടാം സ്ഥാനത്തുണ്ട്.കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തായിരുന്നു ബിഗ്ബി. നടിമാരിൽ ഒന്നാം സ്ഥാനത്തുള്ളത് ജെന്നിഫർ ലോറൻസാണ്. ദീപിക പദുക്കോണാണ് ഇന്ത്യയിൽ നിന്ന് ഇടം പിടിച്ചിട്ടുള്ള എക നായിക. പത്ത് മില്യൺ ആസ്തിയുള്ള ദീപിക പത്താംസ്ഥാനത്താണ്.

Read more

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ