അങ്ങനെ ആ റെക്കോര്‍ഡ് നമുക്ക് സ്വന്തം. ലോകത്ത് ഏറ്റവും ഉയരത്തില്‍ വാഹനം ഓടിക്കാന്‍ സാധിക്കുന്ന റോഡ് നമ്മുടെ ഇന്ത്യയില്‍. ജമ്മു കാഷ്മീരിലെ ലഡാക്ക് മേഖലയിലെ അതിർത്തി ഗ്രാമങ്ങളായ ചിസ്മൂളിൽനിന്നു ദേം ചോക്കിലേക്കാണ് ഈ പാത. സമുദ്ര നിരപ്പിൽ നിന്ന് 19,300 അടി ഉയരത്തിലാണ് ഈ പാത. 86 കിലോമീറ്റർ ദൂരമാണ് ഈ റോഡിനു.
ബോർഡർ റോഡ് ഓർഗനൈസേഷൻ(ബിആർഒ) ആണ് റോഡ് നിർമാണത്തിനു ചുക്കാൻ പിടിച്ചത്. നേരത്തെ, ലേയെ നോർബ താഴ് വരയുമായി ബന്ധിപ്പിക്കുന്നതിനായി 17,900 അടി ഉയരത്തിൽ ഖർഡാംഗു ലാ പാതയും 17,695 അടി ഉയരത്തിൽ ചംഗ്ല പാസും നിർമിക്കുന്നതിനു നേതൃത്വം നൽകിയതു ബിആർഒ ആയിരുന്നു.