ഹിമാലയത്തിലെ ‘തേൻ വേട്ടക്കാർ’ എന്നാണ് നേപ്പാളിലെ ഗുരംഗ് ഗ്രാമവാസികള്‍ അറിയപ്പെടുന്നത് തന്നെ. സാഹസീകത ഒരു വിനോദമല്ല ഇവര്‍ക്ക്, മറിച്ച് ജീവിക്കുവാന്‍ വേണ്ടിയുള്ള ഉപാധിയാണ്. ഇവരെ വ്യത്യസ്തരാക്കുന്നത് ഇവരുടെ കുലതൊഴില്‍ എന്ന് വേണമെങ്കില്‍ പറയാവുന്ന തേന്‍ വേട്ടയുടെ പേരിലാണ്.
മനുഷ്യന് ചെന്നെത്താൻ പ്രയാസമുള്ള കൊടുമുടികളിൽ തൂങ്ങിക്കിടക്കുന്ന രാക്ഷസ തേനീച്ചക്കൂട്ടിൽ നിന്ന് തേൻ ശേഖരിക്കല്‍ ആണ് ഇവരുടെ പ്രധാനജോലി. അതും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍ തൂങ്ങി കിടന്നു. മറ്റു ഗോത്രവര്‍ഗ്ഗകാര്‍ക്കോ മറ്റുള്ളവര്‍ക്കോ ഇവിടെ തേന്‍ എടുക്കാന്‍ അവകാശമില്ല. കയര്‍ കൊണ്ടുള്ള ഏണിയിലൂടെ ഇറങ്ങി തൂങ്ങിക്കിടന്ന തേനീച്ചകളുടെ കുത്തേല്‍ക്കാതെ തേന്‍ എടുക്കലാണ് ഇവരുടെ രീതി. സാധാരണ പൗര്‍വതാരോഹകര്‍ ഉപയോഗിക്കുന്ന യാതൊരു സുരക്ഷ സഹായവുമില്ലാതെയാണ് ഇവര്‍ തേനെടുക്കാറുള്ളത്.
ആദ്യം കൂടിന് ഒരു നിശ്ചിത അകലത്തിൽ പുകയിട്ട് തേനീച്ചകളെ തുരത്തിയ ശേഷമാണ് ഇവരുടെ ജോലി ആരംഭിക്കുന്നത്. പീന്നീട് അറ്റം കൂർപ്പിച്ച മുളവടി ഉപയോഗിച്ച് തേൻ കുത്തിയെടുക്കും. അബദ്ധത്തിൽ കാൽവഴുതിയാല്‍ പതിക്കുന്നത് അഗാധമായ കൊക്കയിലായിരിക്കും.അതുപോലെ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള തേനിച്ചകള്‍ ആണ് ഇവിടെ അധികവും.
വർഷത്തിൽ ഒരിക്കൽ ശരത്കാലത്താണ് തേൻവേട്ട. തേൻ ശേഖരണം ഗുരംഗ് ഗ്രാമവാസികളുടെട വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും ഭാഗമാണ്. മൃഗങ്ങളെ ബലി നല്‍കി, ഹിമവാന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് തേൻവേട്ട. പർവതദേവന്റെ അനുഗ്രഹമുണ്ടെങ്കിൽ അപകടങ്ങൾ ഉണ്ടാകില്ലെന്നാണ് ഇവരുടെ വിശ്വാസം.ഒരു വേട്ടയിൽ കുറഞ്ഞത് 20 കിലോഗ്രാം തേൻ വരെ ലഭിക്കും. ഒരുകിലോഗ്രാമിന് 1000 രൂപയോളം വില വരും.ഹിമാലയത്തിലെ അപൂര്‍വ്വങ്ങളായ പൂക്കളില്‍ നിന്നും രാക്ഷസതേനീച്ചകള്‍ കുടിക്കുന്ന തേനാണ് ഇത്. അതിനാല്‍ തന്നെ ഒരു തുള്ളിക്കുപോലും അതിന്റെതായ ലഹരിയാണെന്ന് ഉപയോഗിച്ചവര്‍ വിലയിരുത്തും.
ഇന്ന് ഈ വേട്ട കാണുവാനും നേപ്പാള്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പതിനായിരം രൂപയ്ക്ക് മേളിലാണ് ഇതിനായി ഈടാക്കേണ്ടത്. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യക്കാര്‍ക്കാണ് ഇതിന്റെ പ്രധാന ഉപഭോഗ്താക്കള്‍.