മരണത്തിന്റെ ഗന്ധമുള്ള ആ ടെലിഫോണിന്റെ വില 6707080 രൂപ; ഹിറ്റ്‌ലര്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന ടെലിഫോണ്‍ ലേലത്തിനു

0

ലക്ഷങ്ങളെ കൊന്നൊടുക്കാന്‍ ഉത്തരവ് നല്‍കിയ ആ ടെലിഫോണ്‍ ലേലത്തിന് ..ആ ഫോണിന്റെ ഉടമയോ ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയും ,മറ്റാരുമല്ല സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ .ഹിറ്റ്‌ലര്‍ രണ്ടാം ലോകമഹായുദ്ധ  കാലത്ത് ഉപയോഗിച്ചിരുന്ന ടെലിഫോണ്‍ ആണ് ഇപ്പോള്‍ യുഎസ്സില്‍ ലേലത്തിനു വെച്ചിരിക്കുന്നത് .അതും  റെക്കോര്‍ഡ്‌ തുകയ്ക്ക് . എത്രയെന്നോ ഒരു ലക്ഷം ഡോളര്‍ , അതായത് 6707080 ഇന്ത്യന്‍ രൂപയ്ക്ക് .

രണ്ടാം ലോകമഹായുദ്ധ കാലത്തു കൂട്ടാളികള്‍ക്കു സന്ദേശം നല്‍കാന്‍ ഉപയോഗിച്ചതാണ് ഈ ഫോണ്‍. മേരിലാന്റിലെ ലേല കമ്പനിയാണു ഫോണ്‍ ലേലത്തിനു വയ്ക്കുന്നത്.1945ല്‍ ആണ് ഈ ഫോണ്‍ കണ്ടെടുത്തത് .ഹിറ്റ്‌ലര്‍ക്ക് അക്കാലത്ത് ആരോ സമ്മാനം നല്‍കിയതാണ് ഈ ഫോണ്‍ .രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാന നാളുകളില്‍ ഹിറ്റ്‍ലര്‍ ആജ്ഞകള്‍ പുറപ്പെടുവിക്കാന്‍ ഈ ഫോണ്‍ ആണ് ഉപയോഗിച്ചതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. കറുപ്പ് നിറത്തില്‍ സീമണ്‍സ് കമ്പനി നിര്‍മ്മിച്ച ഈ ഫോണ്‍, പിന്നീട് ഹിറ്റ്‍ലറുടെ നിര്‍ദേശപ്രകാരം ചുവപ്പു നിറത്തിലാക്കി.ഹിറ്റ്‍ലറുടെ പേരും സ്വസ്‍തിക ചിഹ്നവും ഇതില്‍ പതിപ്പിച്ചിട്ടുണ്ട്. ഹിറ്റ്‍ലറുടെ സംഹാരത്തിന്‍റെ ഉപകരണമാണ് ഇതെന്നാണ് വിശേഷണം.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം  റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ ബ്രിഗേഡിയര്‍ റാല്‍ഫ് റെയിനര്‍ ഹിറ്റലറിന്റെ ബങ്കാര്‍ സന്ദര്‍ശിക്കുമ്പോഴാണ് ഈ ഫോണ്‍ ലഭിച്ചത്. അദ്ദേഹത്തിന്റെ മകനാണ് ഇപ്പോള്‍ ഫോണ്‍ ലേലത്തിനു വച്ചിരിക്കുന്നത്.