ലോകത്തെ ഏറ്റവും വലിയ ആഡംബര ഹോട്ടല്‍ സൗദി അറേബ്യയില്‍ വരുന്നു.ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹോട്ടലിന്റെ നിര്‍മാണം 2017 ഓടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഈ വമ്പന്‍ ഹോട്ടലിന്റെ നിര്‍മാണ ചിലവ് കേള്‍ക്കണോ, 350 കോടി ഡോളര്‍ അതായത് 22050 കോടി രൂപ.
അബ്രാജ് കുദയ് എന്നാണ് മെക്കയില്‍ നിര്‍മിക്കുന്ന ഈ ഹോട്ടലിന്റെ പേര്.എഴുപത് റസ്റ്റോറന്റുകളും അഞ്ചു ഹെലിപ്പാഡുകളും പതിനായിരം മുറികളും ഇവിടെ ഉണ്ടാകും . 14 ലക്ഷം ചതുരശ്ര മീറ്റര്‍ കെട്ടിടവ്യാപ്തിയുള്ള ഹോട്ടല്‍ മക്ക സെന്‍ട്രല്‍ സോണിലെ മനാഫിയ മേഖലയിലാണു നിര്‍മിക്കുന്നത്. പരമ്പരാഗതമായ മരൂഭൂമി കോട്ടയുടെ മാതൃകയില്‍ സൃഷ്ടിച്ചിട്ടുള്ള ഹോട്ടലില്‍ ബസ് സ്‌റ്റേഷന്‍, ഷോപ്പിംഗ് മാള്‍, ഫുഡ് കോര്‍ട്ടുകള്‍, കോണ്‍ഫറന്‍സ് സെന്ററുകള്‍ എന്നിവയുണ്ട്. ഹോട്ടല്‍ വ്യവസായ മേഖലയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വികസനം നടക്കുന്ന നഗരമാണ് മക്ക. ഈ രംഗത്ത് സൗദിയില്‍ ഒന്നാമതും മിഡില്‍ ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പന്ത്രണ്ടാം സ്ഥാനത്തും മക്കയാണ്.