'നമ്മൾ തുടങ്ങുവല്ലേ സത്യേട്ടാ'; ഹൃദയപൂർവത്തിനായി താടി ഒഴിവാക്കി മോഹൻലാൽ

'നമ്മൾ തുടങ്ങുവല്ലേ സത്യേട്ടാ'; ഹൃദയപൂർവത്തിനായി താടി ഒഴിവാക്കി മോഹൻലാൽ

നമ്മൾ തുടങ്ങുവല്ലേ സത്യേട്ടാ…ലൈറ്റ് ക്രീം ഷർട്ടും, വൈറ്റ് ലിനൻ പാന്‍റും, കൃത്യമായി ചീകിയൊതുക്കിയ മുടിയുമൊക്കെയായി ക്യാമറയ്ക്കു മുന്നിലെത്തി മോഹൻലാലിന്‍റെ ചോദ്യം.. അതേയതെയെന്ന മറുപടിയോടെ സത്യൻ അന്തിക്കാട് എടുക്കാൻ പോകുന്ന സീൻ മോഹൻലാലിനെ വായിച്ചു കേൾപ്പിച്ചു. സത്യൻ അന്തിക്കാട് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചിട്ട് ദിവസങ്ങൾ ആയെങ്കിലും ഫെബ്രുവരി പതിനാല് ശനിയാഴ്ച്ച മുതലാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരിനൊപ്പമാണ് മോഹൻലാൽ തൃപ്പൂണിത്തറ പുതിയകാവിലെ സെറ്റിലെത്തിയത്.

യുവനടൻ സംഗീത് പ്രതാപും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവർ രണ്ടു പേരും ഒന്നിച്ചുള്ള രംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപേ സംഗീത് മോഹൻലാലിന്‍റെ അനുഗ്രഹവും വാങ്ങി.

പ്രേക്ഷകർക്കിടയിൽ എന്നും കൗതുകമുള്ള ഒരു കോമ്പിനേഷനാണ് സത്യൻ അന്തിക്കാടും മോഹൻലാലും. ലാളിത്യത്തിലൂടെ നെഞ്ചോടു ചേർത്തുവയ്ക്കാൻ പറ്റുന്ന ഒരു പിടി ചിത്രങ്ങളാണ് ഈ കോംബോയിൽ പിറന്നത്. ഹൃദയപൂർവ്വം എന്ന ചിത്രത്തിലെ സന്ദീപ് ബാലകൃഷ്ണനും അത്തരത്തിൽത്തന്നെയുള്ള ഒരു കഥാപാത്രമായിരിക്കും.

സംഗീതിന്‍റെ ജൻമദിനവും പ്രൊഡക്ഷൻ ടീം തികച്ചും ലളിതമായി കേക്കുമുറിച്ച് ആഘോഷിച്ചു. സിദ്ദിഖും സെറ്റിലുണ്ടായിരുന്നു. ലാലു അലക്സ്. സംഗീത എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മാളവികാ മോഹനാണ് നായിക. അഖിൽ സത്യന്‍റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ