ഹൃതിക്കും ജൂനിയർ എൻ.ടി.ആറും നേർക്കുനേർ ; വാർ 2 ട്രെയ്‌ലർ റിലീസ് ചെയ്തു

ഹൃതിക്കും ജൂനിയർ എൻ.ടി.ആറും നേർക്കുനേർ ; വാർ 2 ട്രെയ്‌ലർ റിലീസ് ചെയ്തു

അയാൻ മുഖർജിയുടെ സംവിധാനത്തിൽ ഹൃതിക്ക് റോഷനും ജൂനിയർ എൻ.ടി.ആറും ഒരുമിക്കുന്ന വാർ 2 വിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. 2019ൽ റിലീസ് ചെയ്ത വാർ എന്ന ചിത്രത്തിന്റെ തുടർച്ചയും യാഷ് രാജ് സ്പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രവുമാണ് വാർ 2. 600 കോടി രൂപ മുതൽമുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

yrf ന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രൈലറിന്റെ ഹിന്ദി പതിപ്പ് ഇതിനോടകം ഒരു കോടിക്കടുത്ത് കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. വാർ ഒന്നാം ഭാഗം പോലെ തന്നെ ഇത്തവണയും സ്പൈ ആയ രണ്ട് കേന്ദ്ര കഥാപാത്രങ്ങൾ തമ്മിലുള്ള പോരാണ് പ്രമേയമാക്കിയിരിക്കുന്നത്.

ഇരുവർക്കുമൊപ്പം കിയാര അദ്വാനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കിയാര ഹൃതിക്ക് റോഷന്റെ ജോഡിയാണെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. വാമന സീറ്റുകളും സി.ജി.ഐയും സംയോജിപ്പിച്ചിരിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ടീസറിൽ ഉൾപ്പെടുത്തിയിരുന്നു.

ചില രംഗങ്ങളിലെ സി.ജി.ഐയുടെ നിലവാരത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിമർശനമുയർന്ന പാശ്ചാത്തലത്തിൽ ആ രംഗങ്ങൾ റീവർക്ക് ചെയ്ത് മെച്ചപ്പെടുത്തിയാണ് ട്രെയിലറിൽ ഉൾക്കൊളിച്ചിരിക്കുന്നത്. എന്നാൽ രണ്ടര മിനുട്ട് ദൈർഘ്യമുള്ള ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാറ്റ് ചില രംഗങ്ങൾക്കെതിരെയും ഇപ്പോൾ സമാനമായ ആരോപണം ഉയർന്നിട്ടുണ്ട്.

ശ്രീധർ രാഘവൻ തിരക്കഥ രചിച്ചിരിക്കുന്ന വാർ 2 വിന്റെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബെഞ്ചമിൻ ജാസ്പർ ആണ്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് വാർ 2 വിന്റെ കഥാരചനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് റിലീസ് ചെയ്യും.

Read more

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

വിസയില്ലാതെ താമസിക്കാനും ജോലി ചെയ്യാനും കഴിയുന്നൊരു യൂറോപ്യൻ രാജ്യമുണ്ട്. അവിടെ നടക്കാത്ത രണ്ട് കാര്യങ്ങളേ ഉള്ളൂ.. ജനനവും മരണവും. ലോകത്തിന്

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നേരത്തെ എസ്ഐടി രാജീവരെ കസ്റ്റഡിയി

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

ന്യൂ‍ഡൽഹി: ബംഗ്ലദേശ് പ്രിമിയർ ലീഗിൽ നിന്ന് തന്നെ പുറത്താക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ അവതാരകയായ റിധിമ