കൂറ്റന്‍ തിമിംഗലത്തിന്‍റെ വായിൽ നിന്നും അദ്ഭുതകരമായി രക്ഷ‍പ്പെട്ട് യുവാവ്

0

കയാക്കിങ്ങിനിറങ്ങിയ യുവാവിനെ കൂറ്റന്‍ തിമിംഗലം വിഴുങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തുഴഞ്ഞുവരുന്ന യുവാവിനെ, അപ്രതീക്ഷിതമായി വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുവരുന്ന ഹംപ്ബാക്ക് ഇനത്തില്‍പ്പെട്ട തിമിംഗിലത്തിന്‍റെ വായ്ക്കുള്ളില്‍ പെട്ടുപോവുകയായിരുന്നു. ആദ്യം കുറച്ചു നിമിഷം എന്ത് സംഭവിച്ചു എന്നറിയാതെ പകച്ചു നിന്നു പോവുകയാണ് കാഴ്ചക്കാർ. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ, ഉടന്‍ തന്നെ തിമിംഗലം യുവാവിനെ പുറത്തേക്ക് തുപ്പുകയും ചെയ്യുന്നുണ്ട്.

ചിലിയിലെ ബഹിയ എൽ അഗ്വിലയിൽ 24 വയസുള്ള അഡ്രിയാൻ സിമാൻകാസ് എന്ന യുവാവ് തന്‍റെ പിതാവിനൊപ്പം കയാക്കിംഗ് നടത്തുമ്പോഴാണ് ഈ അപ്രതീക്ഷിത് സംഭവങ്ങൾ നിമിഷങ്ങൾക്കുള്ളിൽ നടക്കുന്നത്. ചിലിയിലെ പെറ്റാഗോണിയ മേഖലയില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നതെന്നാണ് വിവരം. കയാക്കില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന്‍റെ പിതാവ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് ഈ സംഭവം വീഡിയോയിൽ പതിയുന്നത്.

സമാനമായ ഒരു സംഭവം 2020 നവംബറിൽ കാലിഫോർണിയയിലെ ഒരു ബീച്ചിലും സംഭവിച്ചിരുന്നു. വെള്ളി മത്സ്യങ്ങളെ ഭക്ഷിക്കുന്ന തിമിംഗലങ്ങളെ കടലിൽ നിരീക്ഷിച്ചുകൊണ്ടിരുന്ന രണ്ട് കയാക്കർമാരെ ഒരു കൂറ്റൻ തിമിംഗലം വിഴുങ്ങുകയായിരുന്നു. എന്നാൽ അൽപ്പനേരത്തിനുള്ളിൽ തന്നെ പരിക്കേൽക്കാതെ പുറത്തുവരികയായിരുന്നു.