ഒരു കാലത്ത് ടാറ്റയ്ക്കും മാരുതിയ്ക്കും ഒപ്പം ഇന്ത്യന്‍ നിരത്തുകളില്‍ പതിവ് കാഴ്ചയായിരുന്നു ഹ്യുണ്ടായ് സാന്‍ട്രോ. ഇന്ത്യന്‍ വാഹന വിപണിയില്‍ ഒരുകാലത്ത് സാന്‍ട്രോ നേടിയ പ്രശസ്തി മറ്റൊരു വാഹനവും നേടിയിട്ടില്ല. ഹ്യുണ്ടായ്ക്ക് ഇന്ത്യയില്‍ മേല്‍വിലാസം നേടിക്കൊടുത്ത സാന്‍ട്രോ പുതിയ രൂപത്തിലും ഭാവത്തിലും രണ്ടാം വരവിന് ഒരുങ്ങുന്നു. സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ ആകാശ കാറുകള്‍ക്ക് സമാനമായ രീതിയിലായിരിക്കും ഇതിന്‍റെ പുറംമോടിയുടെ രൂപകല്‍പന. വെര്‍ണയുടെ അഞ്ചാം പതിപ്പ് ഹ്യുണ്ടായ് പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് സാന്‍ട്രോയുടെ കണ്‍സെപ്റ്റ് മോഡല്‍ ചിത്രങ്ങള്‍ ഓട്ടോ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
1998 മുതല്‍ ഇടത്തരക്കാരുടെ ഇഷ്ട കാറായി വിപണിയില്‍ നിന്ന സാന്‍ട്രോയെ 2014 ലാണ് കമ്പനി പിന്‍വലിച്ചത്. ഹ്യുണ്ടായ് വാഹന വിപണിക്ക് പരിചയപ്പെടുത്തിയതില്‍വച്ച് ഏറ്റവും വിജകരമായ മോഡല്‍ സാന്‍ട്രോ ആണെന്നിരിക്കെയാണ് അതേ പേരില്‍ ഒരു തിരിച്ചുവരവിന് കമ്പനി തയാറെടുക്കുന്നത്. ആഢംബരത്തനിമയോടെ എത്തുന്ന പുതിയ സാന്‍ട്രോയുടെ വില നാലു ലക്ഷത്തില്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ.