എട്ടുവർഷം നീണ്ട കുതിപ്പിനൊടുവിൽ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യന്‍ വിപണിയിലെ എന്‍ട്രി ലെവല്‍ വാഹനം ഇയോൺ നിരത്തൊഴിയുന്നു. ണ്ടായിയുടെ ഇന്ത്യന്‍ വിപണിയിലെ എന്‍ട്രി ലെവല്‍ വാഹനം ഇയോണിന്‍റെ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഹ്യുണ്ടായിയുടെ സാന്‍ട്രോയുടെ രണ്ടാം വരവോടെ ഇയോണ്‍ നിര്‍ത്തുമെന്നുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു.
പക്ഷെ, ഇയോണ്‍ തുടരുമെന്നും 2021-ല്‍ പുതിയ മോഡല്‍ പുറത്തിറക്കുമെന്നുമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.പുതുക്കിയ സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ് 6 എന്‍ജിനിലേക്ക് വാഹനങ്ങള്‍ മാറുന്നതുമാണ് ഇയോണിന്റെ പിന്മാറ്റത്തിന് കരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2011-ലാണ് ഇയോണ്‍ ഹാച്ച്ബാക്കിനെ ഹ്യുണ്ടായി നിരത്തിലെത്തിച്ചത്. ഇന്ത്യയിലും ദക്ഷിണ കൊറിയയിലുമായാണ് കാര്‍ വികസിപ്പിച്ചത്. 0.8, 1.0 എന്നീ രണ്ട് എന്‍ജിനുകളിലാണ് ഇയോണ്‍ എത്തിയിരുന്നത്. 0.8 ലിറ്റര്‍ എന്‍ജിന്‍ 814 സിസിയില്‍ 55 ബിഎച്ച്പി കരുത്തും 75 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 998 സിസിയില്‍ 68 ബിഎച്ച്പി കരുത്തും 94 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.
മാരുതി ആള്‍ട്ടോ 800, റെനോ ക്വിഡ്, ഡാറ്റ്‌സണ്‍ റെഡി-ഗോ തുടങ്ങിയവരായിരുന്നു ഇയോണിന്റെ മുഖ്യ എതിരാളികള്‍. മികച്ച ഫീച്ചറുകളും സ്‌റ്റെലും കൊണ്ട് ഉപഭോക്താക്കള്‍ക്കിടയില്‍ ശ്രദ്ധപിടിച്ചു പറ്റാൻ ഇയോണിന് വളരെ വേഗം സാധിച്ചിരുന്നു.
എന്നാല്‍, വാഹനങ്ങളിലെ സുരക്ഷ ശക്തമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷ മാനദണ്ഡങ്ങളും മലിനീകരണം നീയന്ത്രിക്കുന്നതിനായി ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതും ഇയോണിന്റെ പിന്മാറ്റത്തിന് കരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഇടക്കാലത്ത് സാന്‍ട്രോയുടെ ഉല്‍പാദനം കമ്പനി അവസാനിപ്പിച്ചതും ഇയോണിന്റെ വളര്‍ച്ചയ്ക്ക് സഹായകമായി.സാന്‍ട്രോയുടെ രണ്ടാം വരവോടെ ഇയോണ്‍ പിന്‍വാങ്ങുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് പുതിയ വാര്‍ത്തകള്‍. 2021-ല്‍ പുതിയ മോഡല്‍ ഇയോണ്‍ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം