ഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ; പരീക്ഷകൾ മാറ്റി

ഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ; പരീക്ഷകൾ മാറ്റി
images-29.jpeg

ഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ,പരീക്ഷകൾ മാറ്റി. ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നി‍ർദേശം. പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വിവിധ സ്ഥലങ്ങളിൽ പ്രകടനവും നടത്തും.

1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻ വലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ(ഓഗസ്റ്റ് 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ച്ചയിലേക്ക്(ഓഗസ്റ്റ് 19) മാറ്റി.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്