ഒരുക്കങ്ങൾ പൂർണ്ണം; വെള്ളിത്തിരയുടെ മേള കാഴ്ചകൾക്ക് ഇനി രണ്ട് നാൾ

Share

ഇരുപത്തിയേഴാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി.12000 ത്തിലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരേയും ചലച്ചിത്രപ്രേമികളേയും വരവേൽക്കാനായി പത്മനാഭന്റെ മണ്ണ് നഗരം ഒരുങ്ങി കഴിഞ്ഞു. പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 70 ലധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്.

വിവിധ തിയേറ്ററുകളിലായി 9600 സീറ്റുകളാണ് മേളയ്‌ക്കായി സജ്ജമാക്കിയിട്ടുള്ളത്.2500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ്‌ ഏറ്റവും വലിയ പ്രദർശന വേദി.മിഡ്‌നൈറ്റ് സ്ക്രീനിങ് ചിത്രമായ സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും.മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം .ക്രിസ്റ്റി ഡിജിറ്റൽ ഒരുക്കുന്ന 4K സാങ്കേതിക സംവിധാനമാണ് നിശാഗന്ധിയിൽ ഒരുക്കിയിരിക്കുന്നത്.മേളയുടെ ഉദ്ഘാടന സമാപനചടങ്ങുകളും നിശാ ഗന്ധിയിൽ നടക്കും.

മേളയുടെ ഭാഗമായി വിവിധ തരം കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.പ്രധാനവേദിയായ ടാഗോർ തിയേറ്ററിൽ തമിഴ് റോക്ക് ബാൻഡ് ജാനു ,പ്രദീപ് കുമാർ തുടങ്ങിയവരുടെ ഗാനസന്ധ്യകളാവും നടക്കുക. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം ,മീറ്റ് ദി ഡിറക്റ്റേഴ്സ് ,ഇൻ കോൺവർസേഷൻ വിത്ത് തുടങ്ങിയ പരിപാടികളും ഉണ്ടാകും.

Read more

വെനസ്വേലയിലെ ഇരട്ട ഭൂചലനം; തകര്‍ന്നടിഞ്ഞത് 58,870 കെട്ടിടങ്ങളെന്ന് നാസയുടെ ഉപഗ്രഹ ഡാറ്റ

വെനസ്വേലയിലെ ഇരട്ട ഭൂചലനം; തകര്‍ന്നടിഞ്ഞത് 58,870 കെട്ടിടങ്ങളെന്ന് നാസയുടെ ഉപഗ്രഹ ഡാറ്റ

കാരക്കാസ്: കഴിഞ്ഞാഴ്ച വെനസ്വേലയെ പിടിച്ചുലച്ച ഇരട്ട ഭൂചലനത്തില്‍ തകര്‍ന്നത് 58,000ലധികം കെട്ടിടങ്ങള്‍. യുഎസ് സ്‌പേസ് ഏജന്‍സിയായ നാസ പുറത്തു

ട്രംപിന് തിരിച്ചടി: ജന്മാവാകാശ പൗരത്വം നിർത്തിലാക്കാനുള്ള ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

ട്രംപിന് തിരിച്ചടി: ജന്മാവാകാശ പൗരത്വം നിർത്തിലാക്കാനുള്ള ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വം ജൻമാവകാശമല്ലെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. അമേരിക്കയിൽ ജനിക്കുന്നവർക്ക്

കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; ദേശീയ നിയമം വരും, അധ്യാപക യോ​ഗ്യതയും വിജയനിരക്കും വെളിപ്പെടുത്തണം

കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; ദേശീയ നിയമം വരും, അധ്യാപക യോ​ഗ്യതയും വിജയനിരക്കും വെളിപ്പെടുത്തണം

ഡൽഹി : ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിവാദം ഉയർന്ന പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്റുകളെ നിയന്ത്രിക്കാനുള്ള നിർണ്ണായക നീക്കവുമായി കേ