ലോകത്തെ ഭാരമേറിയ വനിതയെന്ന് അറിയപ്പെട്ട ഇൗജിപ്തുകാരി ഇമാൻ അഹ്മദ് അബ്ദുൾ അഥി (36)അന്തരിച്ചു. ഭാരം കുറക്കുന്നതിനു ചികിത്സയിലിക്കെ തിങ്കളാഴ്ച പുലർച്ചെ 4.35 ഒാടെയായിരുന്നു മരണം. ബുർജീൽ ആശുപത്രിയിൽ അമിതഭാരം കുറക്കുന്നതിനുള്ള ചികിത്സയിലായിരുന്നു അവർ.
ഹൃദ്രോഗം, വൃക്കതകരാറുകൾ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബുർജീൽ ആശുപത്രിയിൽ 20 അംഗമെഡിക്കൽ സംഘമാണ് ഇമാന് വിദഗ്ധ ചികിത്സ നൽകിയിരുന്നത്. നേരത്തേ ഇവർ ചികിത്സക്കായി മുംബൈയിലെ സെയ്ഫീ ആശുപത്രിയിൽ വാർത്തകളിലിടം പിടിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നുമാണ് യു.എ.ഇയിലേക്ക് ഇവരെ മാറ്റിയത്.>ഈമാന്റെ കുടുംബാങ്ങള്‍ ചികിത്സാ പരിശ്രമത്തിന് ആശുപത്രി അധികൃതര്‍ക്ക് നന്ദി അറിയിച്ചു