സഹോദരനായ തായ്‌രാജാവിന് എതിർപ്പ്: ഉബോൽരത്തന രാജകുമാരിയെ അയോഗ്യയാക്കി

1

ബാങ്കോക്ക്: തായ്‌ലൻഡിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കു മൽസരിക്കുന്നതിൽ നിന്നു ഉബോൽരത്തന രാജകുമാരിയെ തിരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യയാക്കി. രാജകുടുംബത്തിൽപെട്ടവർ സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിൽ രാജാവ് അസന്തുഷ്ടി അറിയിച്ച സാഹചര്യത്തിലാണു കമ്മിഷന്റെ നടപടി. മഹാവജിറലോങ്‌കോണ്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതുമൂലമാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്മാറ്റം.
മാര്‍ച്ച് 24 നു നടക്കുന്ന തിരഞ്ഞെടുപ്പിലാണ് രാജകുമാരി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടിയാണ് രാജകുമാരിക്ക് മത്സരിക്കാന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. ഇതാദ്യമായാണ് തായ് രാജകുടുംബത്തില്‍ നിന്നും ഒരാള്‍ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. എന്നാല്‍ രാഷ്ട്രീയവുമായി എപ്പോഴും അകലം പാലിച്ചിരുന്ന രാജകുടുംബം രാജകുമാരിയുടെ രാഷ്ട്രീയപ്രവേശനത്തില്‍ തുടക്കത്തിലെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണ് ഈ നീക്കമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തുടര്‍ന്നാണ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത്. രാജ്യം മുന്നോട്ട് പോകണമെന്നല്ലാതെ തനിക്ക് മറ്റു താല്‍പര്യങ്ങളില്ലെന്നറിയിച്ച രാജകുമാരി പിന്തുണച്ചവര്‍ക്കു നന്ദി പറഞ്ഞു.