പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കും

ഇന്ത്യയില്‍ സ്ഥിരതാമസം ഉള്ളവരുടെ മാത്രമല്ല പ്രവാസികളുടെയും വിദേശ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ ആദായ നികുതി വകുപ്പ്. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവര്‍ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫോമില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം വന്നുകഴിഞ്ഞു.

പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കും
income-tax_650x400_51461936094-1

ഇന്ത്യയില്‍ സ്ഥിരതാമസം ഉള്ളവരുടെ മാത്രമല്ല പ്രവാസികളുടെയും വിദേശ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ ആദായ നികുതി വകുപ്പ്. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവര്‍ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫോമില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം വന്നുകഴിഞ്ഞു. ഇതിനായി റിട്ടേണ്‍ ഫോമില്‍(ഐടിആര്‍2)പുതിയതായി പൂരിപ്പിക്കുന്നതിന് കോളം ചേര്‍ത്തിട്ടുണ്ട്.

വിദേശത്തെ ബാങ്കുകളിലുള്ള അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, രാജ്യം, ബാങ്കുകളുടെ ശാഖയുടെ ലൊക്കേഷന്‍ വ്യക്തമാക്കുന്ന സ്വിഫ്റ്റ് കോഡ്, ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയാണ് ഫോമില്‍ രേഖപ്പെടുത്തേണ്ടത്. പ്രവാസികളായാലും രാജ്യത്തുനിന്ന് ലഭിക്കുന്നവരുമാനം കാണിച്ച് നികുതി റിട്ടേണ്‍ നല്‍കേണ്ടതുണ്ട്. അതായത്, ഓഹരി നിക്ഷേപം, വസ്തു, ബാങ്ക് ഡെപ്പോസിറ്റ് പോലെയുള്ള സ്ഥിരനിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം എന്നിവ റിട്ടേണില്‍ കാണിക്കേണ്ടിവരും.

പ്രവാസികളിലേറെപ്പേര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് ദുബൈ, സിംഗപുര്‍, ഹോങ്കോങ് എന്നിവിടങ്ങളിലെ ബാങ്കുകളിലേയ്ക്ക് അടുത്തകാലത്തായി അക്കൗണ്ട് മാറ്റിയിരുന്നു. സ്വദേശത്തും വിദേശത്തുമുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും ഐടിആര്‍ 2 ഫോമില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഓണ്‍ലൈനായിത്തന്നെ റിട്ടേണ്‍ സമര്‍പ്പിക്കാം. നിലവില്‍ രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍മാത്രം വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ വെളിപ്പെടുത്തിയാല്‍ മതിയായിരുന്നു

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്