ചലച്ചിത്ര പ്രവർത്തകരുടെ വീടുകളിൽ ഐടി റെയ്ഡ്; രേഖകളുടെ പരിശോധന തുടങ്ങി

0

കൊച്ചി: ചലച്ചിത്ര പ്രവർത്തകരുടെ യഥാർഥ വരുമാനവും നികുതിയടവും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോയെന്നും സിനിമാനിർമാണ മേഖലയിൽ കള്ളപ്പണം വിനിയോഗിക്കപ്പെടുന്നുണ്ടോയെന്നും കണ്ടെത്താൻ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടങ്ങി.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണു മലയാള ചലച്ചിത്ര പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങളും ആദായനികുതി (ഐടി) വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് ചെയ്തത്. പരിശോധനയിൽ കള്ളപ്പണം പിടിച്ചെടുത്തതായുള്ള വിവരം ഐടി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചില്ല.

മലയാളത്തിലെ മുൻനിര നിർമാതാക്കളും നടീനടന്മാരും അന്വേഷണപരിധിയിലുണ്ട്. മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ സിനിമാവ്യവസായത്തിന്റെ സാമ്പത്തികവ്യാപ്തി മലയാള സിനിമയ്ക്കില്ലെങ്കിലും വിദേശപണ നിക്ഷേപം കേരളത്തിലെ സിനിമാ നിർമാണത്തിൽ കൂടുതലാണെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപകമാക്കിയത്.