ഇൻഡിഗോ യാത്രയ്ക്ക് ഇനി ചെലവേറും; നാളെ മുതൽ ടിക്കറ്റ് നിരക്ക് കൂടും

Share
ഇൻഡിഗോ യാത്രയ്ക്ക് ഇനി ചെലവേറും; നാളെ മുതൽ ടിക്കറ്റ് നിരക്ക് കൂടും

ഡൽഹി: ഇന്ധന വില വർധിച്ചതോടെ ഇൻഡിഗോ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തി. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഇന്ധന സർചാർജാണ് വർധിപ്പിക്കുന്നത്. പരിഷ്കരിച്ച നിരക്കുകൾ നാളെമുതൽ നിലവിൽ വരും.

യാത്രാ ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സർവീസുകൾക്ക് 100 രൂപ മുതൽ 350 രൂപ വരെയാണ് സർചാർജ് വർധിപ്പിച്ചിരിക്കുന്നത്. 500 കിലോമീറ്റർവരെ ദൂരമുള്ള റൂട്ടുകളിൽ ഇന്ധന സർചാർജ് 375 രൂപയാക്കി ഉയർത്തി.

1,001 മുതൽ 1,500 കിലോമീറ്റർവരെ ദൂരമുള്ള റൂട്ടുകളിൽ 900 രൂപയും 1,501 മുതൽ 2,000 കിലോമീറ്റർ വരെ ദൂരത്തിന് 1,150 രൂപയുമായിരിക്കും. 2,000 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടുകളിൽ 1,300 രൂപയായിരിക്കും ഈടാക്കുക.

ആഫ്രിക്കൻ സർവീസുകൾക്ക് 6000 രൂപയും, യൂറോപ്പ് സർവീസുകൾക്ക് 10,000 രൂപയുമാണ്. യൂറോപ്പിലേക്കുള്ള സർചാർജ് നിരക്ക് ഏപ്രിലിൽ വരുത്തിയ നിരക്ക് വർധനവ് അനുസരിച്ച് നിലവിൽ പതിനായിരം രൂപ തന്നെയാണ്. ഉയർന്ന ഇന്ധനച്ചെലവ് വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചതിനാലാണ് വർധനവ് വേണ്ടിവന്നതെന്ന് ഇൻഡിഗോ അറിയിച്ചു.

ഇന്ധനവിലയിലുണ്ടായ വർധനവിനെ തുടർന്ന് മാർച്ച് മാസത്തിലാണ് ഇൻഡിഗോ ഇന്ധന സർചാർജ് ഏർപ്പെടുത്തിയത്. ഇതിപ്പോൾ രണ്ടാം തവണയാണ് ആ നിരക്കിൽ വർധനവ് വരുത്തുന്നത്.

Read more

ജയസൂര്യ ചിത്രം 'മായൻ' പൂർത്തിയായി; ഡിസംബർ മൂന്നിന് ആഗോള റിലീസ്

ജയസൂര്യ ചിത്രം 'മായൻ' പൂർത്തിയായി; ഡിസംബർ മൂന്നിന് ആഗോള റിലീസ്

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലർ ചിത്രം 'മായന്റെ' ചിത്രീകരണം പൂർത്തിയായി. 'കളങ്കാവലി