ഇന്ത്യ-ഓസ്ട്രേലിയ ഉച്ചകോടി ഇന്ന്; ഓസ്ട്രേലിയ ഇന്ത്യയില്‍ 1500 കോടിയുടെ നിക്ഷേപം നടത്തും

Share

ഡൽഹി: ഇന്ത്യ - ഓസ്ട്രേലിയ ഉച്ചകോടി ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മില്‍ ഓണ്‍ലൈനായാണ് ചർച്ച നടത്തുക. വിവിധ മേഖലകളിലായി ഓസ്ട്രേലിയ ഇന്ത്യയില്‍ 1500 കോടിയുടെ നിക്ഷേപം നടത്തും.

ഇന്ത്യയില്‍ ഓസ്ട്രേലിയ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. കല്‍ക്കരി, ലിഥിയം തുടങ്ങിയവ ഓസ്ട്രേലിയയില്‍ നിന്ന് ലഭ്യമാക്കാനുള്ള ധാരണപത്രത്തിലും ഇരും രാജ്യങ്ങളും ഒപ്പിടും. കാര്‍ഷികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ അടക്കമുള്ള മേഖലകളില്‍ സഹകരിക്കാനുള്ള പ്രഖ്യാപനവും ഉച്ചകോടിയില്‍ ഉണ്ടാകും.

അതേസമയം അടുത്ത 5 വർഷം കൊണ്ട് ജപ്പാൻ ഇന്ത്യയിൽ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ന്യൂഡൽഹിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികൾക്ക് എല്ലാ സഹായവും ഉറപ്പാക്കും. ആഗോളതലത്തിൽ ഒരുമിച്ചുള്ള പ്രവർത്തനം ശക്തമാക്കും. ബുള്ളറ്റ് ട്രെയിനുകളുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകർ ജപ്പാനാണെന്ന് കിഷിദയും പറഞ്ഞിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ