ഇന്ത്യക്ക് യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ സമിതിയില്‍ അംഗത്വം

Share

യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ (ECOSOC) യുണൈറ്റഡ് നേഷന്‍സ്‌ കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണ്‍ (UNCSW) അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് കിട്ടിയ അംഗീകാരമാണിത്‌. അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ടി.എസ്.ഗുരുമൂര്‍ത്തി പറഞ്ഞു.

2021 മുതൽ 2025 വരെയുള്ള നാല് വർഷത്തേക്കാണ് ഇന്ത്യക്ക് യുഎൻസിഎസ്ഡബ്ല്യു അംഗത്വം. 54 അംഗ രാജ്യങ്ങളിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമണിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

വിജയിക്കാനുള്ള വോട്ടുകൾ ഇന്ത്യയും അഫ്ഗാനിസ്ഥാനും നേടിയപ്പോൾ ചൈനക്ക് പകുതി വോട്ടുപോലും ലഭിച്ചില്ലെന്നതും ശ്രദ്ദേയമാണ്. ജൂണിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരം അംഗത്വം ലഭിച്ചിരുന്നു. 192-ല്‍ 184 വോട്ടുകള്‍ നേടിയാണ് ഇന്ത്യ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്