മൊബൈല് ആപ് ഉപയോഗത്തില് ഇന്ത്യ നാലാം സ്ഥാനത്ത്.

എന്തിനും ഏതിനും മൊബൈല്‍ ആപ്പുകളെ ആശ്രയിക്കുന്ന കാലം ആണിത് . നിത്യജീവിതത്തില്‍ അത്രമേല്‍ അപ്പുകള്‍ ജനങ്ങളെ കീഴടക്കി കഴിഞ്ഞു

എന്തിനും ഏതിനും മൊബൈല്‍ ആപ്പുകളെ ആശ്രയിക്കുന്ന കാലം ആണിത് . നിത്യജീവിതത്തില്‍ അത്രമേല്‍ ആപ്പുകള്‍ ജനങ്ങളെ കീഴടക്കി കഴിഞ്ഞു .ആപ്പുകളുടെ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് ഇന്ത്യയുടെ സ്ഥാനം .എത്രയെന്നോ ?ലോകത്ത് തന്നെ നാലാം സ്ഥാനം .മൊബൈല് ആപുകള്‍ ഡൌണ്‍ലോഡ്  ചെയ്യുന്നവരുടെ എണ്ണത്തില് ചൈന, അമേരിക്ക, ബ്രസീല്, എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നില്‍  ഇടം പിടിച്ചിരിക്കുന്നത്.

ഇന്ത്യ മൊബൈല് ആപ് യുഗത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്നുവെന്നതിനു  തെളിവാണിത് എന്നാണ് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത് .ഈ വര്ഷം  ഇന്ത്യയില് ആപ് ഡൌണ്‍ലോഡ്  ചെയ്യുന്നവരുടെ എണ്ണത്തില് 92 ശതമാനത്തിന്റെ വളര്ച്ച രേഖപ്പെടുത്തുന്നുവെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഈ വര്ഷം ഡൌണ്‍ലോഡ്  ചെയ്യുന്ന ആപ്പുകളുടെ എണ്ണം 770 കോടിയാകും. 2020ഓടെ ഇത് 2000 കോടിയായി ഉയരുമെന്നും പഠന റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
 മൊബൈല് ആപ് ഡൌണ്‍ലോഡ്  ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില് മുന്‍നിരയിലുള്ള ചൈനയുടെ വളര്ച്ച ഈ വര്ഷം 29 ശതമാനമായി താഴും. എന്നാല് ഡൌണ്‍ലോഡ്  ചെയ്യുന്ന ആപ്പുകളുടെ എണ്ണം പരിശോധിച്ചാല്‍  ചൈന തന്നെയായിരിക്കും വരും വര്ഷങ്ങളിലും ഒന്നാം സ്ഥാനത്ത്.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും