RLV-TD പരീക്ഷണ വിക്ഷേപണം, ISRO വിജയ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി

0
ഇന്ത്യയുടെ സ്വന്തം സ്പേസ് ഷട്ടില്‍ RLV-TD  (റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ – ടെക്നോളജി ഡെമോണ്‍സ്ട്രെറ്റര്‍) ഇന്ന് കാലത്ത് ഏഴുമണിയോടെ വിജയകരമായി ലോഞ്ച് ചെയ്തു.  ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഈ പുനരുപയോഗ സ്പേസ് ഷട്ടില്‍ ദൗത്യ ശേഷം യാതൊരു കേടുമില്ലാതെ തിരികെ ബംഗാള്‍ ഉള്‍ക്കടലിലെ സാങ്കല്‍പ്പിക റണ്‍വേയില്‍ തിരിച്ചെത്തി.
അതോടെ ചരിത്ര പ്രധാനമായ, അഭിമാനകരമായ ഒരു മുഹൂര്‍ത്തത്തിനു ശാസ്ത്രജ്ഞ സംഘം സതീഷ്‌ ധവാന്‍ സ്പേസ് സെന്‍ററില്‍ സാക്ഷ്യം വഹിക്കുകയായിരുന്നു. വര്‍ഷങ്ങളുടെ പ്രയത്ന ഫലമായാണ് RLV-TD ഇന്ന് ലോഞ്ച് ചെയ്തത്.. ദൗത്യവുമായി പറന്നുയരുന്ന ബഹിരാകാശ വാഹനങ്ങള്‍ സാധാരണയായി തിരിച്ചു വരവില്‍ അന്തരീക്ഷത്തില്‍ പൊട്ടിച്ചിതറുകയോ, കടലാഴങ്ങളില്‍ പതിക്കുകയോ ആണ് ചെയ്യുക. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ തിരിച്ചു വന്ന ഈ വാഹനം  വീണ്ടും ഉപയോഗിക്കാന്‍ കഴിയും. ഇത് ബഹിരാകാശ വിക്ഷേപണ വാഹന നിര്‍മ്മാണ ചെലവ് കുറയ്ക്കാന്‍ ഏറെ സഹായകരമാകും. തൊണ്ണൂറ്റി അഞ്ചു കോടിയോളമാണ് ഇതിന്റെ നിര്‍മ്മാണ ചിലവ്.
ഇന്ന് നടന്നത് പരീക്ഷണ പറക്കല്‍ മാത്രം, വൈകാതെ ഇത്തരം വലിയ വാഹനങ്ങള്‍ ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുക്കും.

Save