RLV-TD പരീക്ഷണ വിക്ഷേപണം, ISRO വിജയ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി

ചരിത്ര പ്രധാനമായ, അഭിമാനകരമായ ഒരു മുഹൂര്‍ത്തത്തിനു ശാസ്ത്രജ്ഞ സംഘം സതീഷ്‌ ധവാന്‍ സ്പേസ് സെന്‍ററില്‍ സാക്ഷ്യം വഹിക്കുകയായിരുന്നു.

RLV-TD പരീക്ഷണ വിക്ഷേപണം, ISRO വിജയ  കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി
RLV

ഇന്ത്യയുടെ സ്വന്തം സ്പേസ് ഷട്ടില്‍ RLV-TD  (റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ - ടെക്നോളജി ഡെമോണ്‍സ്ട്രെറ്റര്‍) ഇന്ന് കാലത്ത് ഏഴുമണിയോടെ വിജയകരമായി ലോഞ്ച് ചെയ്തു.  ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഈ പുനരുപയോഗ സ്പേസ് ഷട്ടില്‍ ദൗത്യ ശേഷം യാതൊരു കേടുമില്ലാതെ തിരികെ ബംഗാള്‍ ഉള്‍ക്കടലിലെ സാങ്കല്‍പ്പിക റണ്‍വേയില്‍ തിരിച്ചെത്തി.അതോടെ ചരിത്ര പ്രധാനമായ, അഭിമാനകരമായ ഒരു മുഹൂര്‍ത്തത്തിനു ശാസ്ത്രജ്ഞ സംഘം സതീഷ്‌ ധവാന്‍ സ്പേസ് സെന്‍ററില്‍ സാക്ഷ്യം വഹിക്കുകയായിരുന്നു. വര്‍ഷങ്ങളുടെ പ്രയത്ന ഫലമായാണ് RLV-TD ഇന്ന് ലോഞ്ച് ചെയ്തത്.. ദൗത്യവുമായി പറന്നുയരുന്ന ബഹിരാകാശ വാഹനങ്ങള്‍ സാധാരണയായി തിരിച്ചു വരവില്‍ അന്തരീക്ഷത്തില്‍ പൊട്ടിച്ചിതറുകയോ, കടലാഴങ്ങളില്‍ പതിക്കുകയോ ആണ് ചെയ്യുക. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ തിരിച്ചു വന്ന ഈ വാഹനം  വീണ്ടും ഉപയോഗിക്കാന്‍ കഴിയും. ഇത് ബഹിരാകാശ വിക്ഷേപണ വാഹന നിര്‍മ്മാണ ചെലവ് കുറയ്ക്കാന്‍ ഏറെ സഹായകരമാകും. തൊണ്ണൂറ്റി അഞ്ചു കോടിയോളമാണ് ഇതിന്റെ നിര്‍മ്മാണ ചിലവ്.ഇന്ന് നടന്നത് പരീക്ഷണ പറക്കല്‍ മാത്രം, വൈകാതെ ഇത്തരം വലിയ വാഹനങ്ങള്‍ ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുക്കും.http://www.pravasiexpress.com/index.php?desktop=&article=1225

Save

Read more

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളി. കമ്മീഷന് യാതൊരു നിയമസാധുതയുമില്ലെന്നും ജമ്മു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ